ഐപിഎല്ലിെല ആദ്യ മല്‍സരത്തിലെ തോല്‍വി മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് വലിയ കാര്യമല്ല. എന്നാല്‍ തോല്‍വിക്ക് പിന്നാലെ ഹര്‍ദിക് പാണ്ഡ്യയും രോഹിത് ശര്‍മയും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് മുംബൈ ക്യാംപില്‍ നിന്ന് ഉയര്‍ന്നു വരുന്നത്. മുംബൈ ക്യാപ്റ്റനായെത്തിയ ഹര്‍ദിക് പാണ്ഡ്യയ്ക്ക് നല്ല സ്വീകരണമല്ല ആദ്യ മല്‍സര ശേഷം ലഭിക്കുന്നത്. തലങ്ങും വിലങ്ങുമാണ് വിമര്‍ശനം.
ഗുജറാത്ത് ൈടറ്റന്‍സിനെതിരെ ആദ്യം ബോള്‍ ചെയ്യാനുള്ള തീരുമാനത്തെ മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സനും ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്കറും ചോദ്യം ചെയ്തു. കമന്‍ററി ബോക്സിലായിരുന്ന ഇരുവരും ബുംറയ്ക്ക് ആദ്യ ഓവര്‍ നല്‍കാത്തതിനെയാണ് വിമര്‍ശിച്ചത്. ആദ്യ ഓവര്‍ എറിഞ്ഞ ഹര്‍ദ്ദിക് പാണ്ഡ്യ 20 റണ്‍സാണ് വഴങ്ങിയത്. ബുംറ എവിടെ എന്ന ചോദ്യം ഇര്‍ഫാന്‍ പത്താനും ഉന്നയിച്ചു.
ടോസിനിടെ ടീം അംഗങ്ങളുടെ പേരുകള്‍ വെളിപ്പെടുതിരുന്നതിനെ മുന്‍ ഇന്ത്യന്‍ കോച്ച് അനില്‍ കുംബ്ലെയും വിമര്‍ശിച്ചു. താരങ്ങളുടെ പേര് വ്യക്തമാക്കാതെ മൂന്ന് പേസര്‍മാരും നാല് സിപ്ന്നറും ഏഴ് ബാറ്റ്സമാന്‍മാരും എന്നാണ് ഹര്‍ദിക് ചോദ്യത്തിന് മറുപടി നല്‍കിയത്. അവര്‍ ആരാണെന്നാണ് അറിയേണ്ടതെന്ന് കുംബ്ലെ പറഞ്ഞു.
വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും ക്യാപ്റ്റനെ പിന്തുണച്ച് ടീം കോച്ച് കിറോണ്‍ പൊള്ളാര്‍ഡ് രംഗത്തെത്തി. ബുംറയ്ക്ക് ആദ്യ ഓവര്‍ നല്‍കാതിരുന്നതും ഹര്‍ദിക് ഏഴാമനായി ബാറ്റിങിനിറങ്ങിയതും കൂട്ടായ തീരുമാനമായിരുന്നുവെന്ന് പൊള്ളാര്‍ഡ് പറഞ്ഞു. ''ഹര്‍ദിക് മുന്‍വര്‍ഷങ്ങിള്‍ ബൗളിങ് ഓപ്പണ്‍ ചെയ്തിട്ടുണ്ട്. അതില്‍ പുതുമയൊന്നും ഞങ്ങള്‍ക്ക് തോനുന്നില്ല. ഏഴാമനായി ബാറ്റ് ചെയ്യാനുള്ള തീരുമാനം ഹര്‍ദിക് ഒറ്റയ്ക്കെടുത്തല്ല. ടീം എന്ന നിലയില്‍ ഞങ്ങള്‍ക്ക് കൃത്യമായ പ്ലാനുണ്ട്'', മല്‍സരശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ പൊള്ളാര്‍ഡ് വ്യക്തമാക്കി.
ഹര്‍ദിക്കുമായുള്ള അസ്വാരസ്യങ്ങളെ പറ്റി ചര്‍ച്ചകള്‍ നടക്കുമ്പോഴും മുംബൈ ക്യാംപില്‍ ഹോളി ആഘോഷത്തിന്‍റെ തിരക്കിലാണ് രോഹിത് ശര്‍മ. നിറത്തില്‍ മുങ്ങിയ രോഹിത് ക്യാമറയ്ക്ക് നേരെ െവള്ളം ചീറ്റുന്നൊരു വിഡിയോയാണ് മുംബൈ ഇന്ത്യന്‍സ് പങ്കുവെച്ചത്.