ബംഗ്ലദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഡേവിഡ് മില്ലര്‍ തന്‍റെ വിവാഹം മാറ്റിവച്ചെന്ന വെളിപ്പെടുത്തലുമായി പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം വാസിം അക്രം. ഇതിനായി ടീം താരത്തിന് 1.24 കോടി രൂപ നല്‍കിയെന്നും വാസിം വെളിപ്പെടുത്തി.
ബംഗ്ലദേശ് ലീഗിലെ ഫോര്‍ച്യൂണ്‍ ബാരിഷാല്‍ ടീം അംഗമായിരുന്നു മില്ലര്‍. അവസാന മൂന്ന് മത്സരങ്ങളില്‍ കൂടി കളിക്കാനായാണ് മില്ലറിന്‍റെ വിവാഹം മാറ്റിവെപ്പിച്ചത്. ഈ മത്സരം ടീം വിജയിക്കുകയും കീരിടമണിയുകയും ചെയ്തിരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്നായി 47 റണ്‍സും ഒരു വിക്കറ്റുമാണ് മില്ലറിന് നേടാനായത്.
മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഡേവിഡ് മില്ലറും കാമില ഹാരിസും വിവാഹിതരായത്. മാര്‍ച്ച് പത്തിനായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹശേഷം ഐ.പി.എല്ലിനായുള്ള ഒരുക്കത്തിലാണ് മില്ലര്‍. ഐ.പി.എല്ലിന്‍റെ 2023 സീസണ്‍ കാണാന്‍ കാമിലയും എത്തിയിരുന്നു.
David Miller postponed wedding to play Bangladesh Premier League