ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബ്രെന്‍റ്ഫോര്‍ഡിനെ തോല്‍പിച്ച് ആര്‍സനല്‍ ഒന്നാമത്.  വിജയവഴിയില്‍ മടങ്ങിയെത്തിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എവര്‍ട്ടനെ തോല്‍പിച്ചു. ഇന്നത്തെ സൂപ്പര്‍ പോരാട്ടത്തില്‍ ലിവര്‍പൂള്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. രാത്രി 9.15നാണ് മല്‍സരം 

വിജയമുറപ്പിക്കാന്‍ ഗണ്ണേഴ്സിന് 86ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു.മല്‍സരത്തിലെ താരം ബെന്‍ വൈറ്റ് വഴിയൊരുക്കി കായ് ഹാവെര്‍ട്സ് ആര്‍സനലിന്റെ വിജയഗോള്‍ നേടി. ഡെക്ലന്‍  റൈസിന്റെ ഗോളില്‍ ആര്‍സനല്‍ 19ാം മിനിറ്റില്‍ മുന്നിലെത്തി. എന്നാല്‍ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ തന്നെ ഗോള്‍മടക്കി ബ്രെന്റ്ഫോഡ് ഒപ്പമെത്തി

ഇന്നുനടക്കുന്ന ലിവര്‍പൂള്‍ – മാഞ്ചസ്റ്റര്‍ സിറ്റി പോരാട്ടഫലത്തിന് അനുസരിച്ചിരിക്കും ഒന്നാം സ്ഥാനത്തെ ആര്‍സനലിന്റെ ഭാവി. മല്‍സരം സമനിലയിലെങ്കില്‍ ആര്‍സനല്‍ ഒന്നാമത് തുടരും. തുടര്‍തോല്‍വികള്‍ക്ക് അവസാനമിട്ട മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എവര്‍ട്ടനെ 2–0ന് തോല്‍പിച്ചു അലഹാന്ദ്രോ ഗര്‍ണാച്ചോ നേടിക്കൊടുത്ത രണ്ട് പെനല്‍റ്റികളാണ് യുണൈറ്റഡിന് തുണയായത്.

Arsenal vs brentford result premier league