aaron-finch

ഏകദിന മല്‍സരം 40 ഓവറായി ചുരുക്കണമെന്ന് ഓസ്ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്. നിലവിലെ ഏകദിനത്തിലെ 50 ഓവര്‍ ഫോര്‍മാറ്റ് ഏറെ നീണ്ടുനില്‍ക്കുന്ന പോലെയും പതിയെ മുന്‍പോട്ട് പോകുന്നത് പോലെയും തോന്നുന്നതായി ഫിഞ്ച് പറയുന്നു. 

ഏകദിന ക്രിക്കറ്റ് 40 ഓവര്‍ മല്‍സരമായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇംഗ്ലണ്ടില്‍ പ്രോ 40 മല്‍സരമുണ്ട്. ആവേശകരമായ മല്‍സരം അവിെട നടക്കുന്നു. നിലവില്‍ ഏകദിന ക്രിക്കറ്റില്‍ ടീമുകള്‍ 50 ഓവര്‍ എറിയുന്നത് പതിയെയാണ്. മണിക്കൂറില്‍ 11–12 ഓവറായിരിക്കും എറിയുന്നത്. അത് അംഗീകരിക്കാനാവുന്നതല്ല, ഫിഞ്ച് പറയുന്നു. 

ഇന്ത്യന്‍ മുന്‍ താരവും പരിശീലകനുമായിരുന്ന രവി ശാസ്ത്രിയും നേരത്തെ ഏകദിനം 40 ഓവറായി ചുരുക്കണം എന്ന നിര്‍ദേശം മുന്‍പോട്ട് വെച്ചിരുന്നു. നമ്മള്‍ 1983ല്‍ ലോക കിരീടം നേടുമ്പോള്‍ 60 ഓവറായിരുന്നു മല്‍സരം. പിന്നെ അത് 50 ഓവറായി. ഇനി അത് 40 ഓവറാവണം. ആരാധകരുടെ കണ്ണില്‍ നിന്നും കാര്യങ്ങള്‍ നോക്കിക്കാണാന്‍ ഐസിസിക്ക് കഴിയണം എന്നായിരുന്നു അന്ന് രവി ശാസ്ത്രി പറഞ്ഞത്. 

എന്നാല്‍ ഏകദിനം 40 ഓവറായി ചുരുക്കേണ്ടതില്ലെന്ന അഭിപ്രായമാണ് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് പങ്കുവെച്ചിരുന്നത്. ഷോര്‍ട്ട് ഫോര്‍മാറ്റ് ക്രിക്കറ്റ് താത്പര്യം ഉള്ളവര്‍ക്കായാണ് ട്വന്റി20 ക്രിക്കറ്റ് എന്നും സെവാഗ് പറഞ്ഞിരുന്നു. 

Odi cricket should be reduced to 40 overs, says finch