Mumbai: Australia's Glenn Maxwell plays a shot during the ICC Men's Cricket World Cup 2023 match between Afghanistan and Australia at the Wankhede Stadium, in Mumbai, Tuesday, Nov. 7, 2023. (PTI Photo/Kunal Patil)   (PTI11_07_2023_000455B)

Mumbai: Australia's Glenn Maxwell plays a shot during the ICC Men's Cricket World Cup 2023 match between Afghanistan and Australia at the Wankhede Stadium, in Mumbai, Tuesday, Nov. 7, 2023. (PTI Photo/Kunal Patil) (PTI11_07_2023_000455B)

നൈറ്റ് പാര്‍ട്ടിക്കിടയില്‍ മദ്യപിച്ച് ബോധം നഷ്ടമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവത്തില്‍ ഓസീസ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്​വെല്ലിന് നേരെ കൂടുതല്‍ നടപടി ഉണ്ടായേക്കില്ല. അഡ്​ലെയ്ഡില്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ സംഭവത്തിന് ശേഷം മാക്​സ്​വെല്‍ പരിശീലനം പുനരാരംഭിച്ചു. വെസ്റ്റ് ഇന്‍ഡീസിന് എതിരായ ട്വന്റി20 പരമ്പരക്കുള്ള ടീമിലും മാക്​സ്​വെല്‍ ഇടംപിടിച്ചിരുന്നു. 

ഓസീസ് മുന്‍ പേസര്‍ ബ്രെറ്റ് ലീ കൂടി ഭാഗമായ സിക്സ് ആന്‍റ് ഔട്ട് ബാന്‍ഡിന്റെ സംഗീത പരിപാടിയില്‍ പങ്കെടുക്കാനാണ് മാക്​സ്​വെല്ലും സുഹൃത്തുക്കളും എത്തിയത്. എന്നാല്‍ ഇതിനിടയില്‍ മാക്​സ്​വെല്‍ ബോധരഹിതനായി വീണു. പിന്നാലെ ആശുപത്രിയില്‍ എത്തിച്ചു. മാക്​സ്​വെല്‍ മദ്യപിച്ച് ബോധരഹിതനായി വീണ സംഭവത്തില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ അന്വേഷണം ആരംഭിക്കുകയും ചെയ്തു. 

വിന്‍ഡിസിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ മാക്സ്​വെല്ലിന്റെ പേര് ഉള്‍പ്പെട്ടിട്ടില്ല. മാക്സ്​വെല്ലുമായി ഓസീസ് കോച്ച് മക്ഡൊണാള്‍ഡ് സംസാരിച്ചിരുന്നു. കളിക്കളത്തിന് പുറത്തെ സ്വഭാവം നിയന്ത്രിക്കാന്‍ മാക്​സ്​വെല്ലിനോട് പറയും എന്നാണ് മക്ഡൊണാള്‍ഡ് പ്രതികരിച്ചത്. തന്റെ പ്രവര്‍ത്തികളെ കുറിച്ചും രീതികളെ കുറിച്ചും മാക്​സ്​വെല്‍ ചിന്തിക്കേണ്ടതുണ്ട് എന്നാണ് ഓസീസ് ക്യാപ്റ്റന്‍ കമിന്‍സ് പ്രതികരിച്ചത്. 

സുഹൃത്തിന്റെ ജന്മദിനാഘോഷത്തിന് ഇടയില്‍ കാല്‍തെറ്റി വീണ് കഴിഞ്ഞ വര്‍ഷം മാക്സ്​വെല്ലിന് പരുക്കേറ്റിരുന്നു. ആറ് മാസമാണ് ഈ പരുക്കിനെ തുടര്‍ന്ന് മാക്സ്വെല്ലിന് നഷ്ടമായത്. ഏകദിന ലോകകപ്പിന് ഇടയില്‍ ഗോള്‍ഫ് കോര്‍ട്ടില്‍ തെന്നി വീണും മാക്​സ്​വെല്ലിന് പരുക്കേറ്റിരുന്നു.