ലോക ചെസ് ചാംപ്യന്‍ ചൈനയുടെ ഡിങ് ലിറനെ വീഴ്ത്തി ഇന്ത്യയുടെ കൗമാര താരം ആര്‍ പ്രഗ്നാനന്ദ. നെതര്‍ലന്‍ഡ്സില്‍ നടക്കുന്ന ടാറ്റാ സ്റ്റീല്‍ ചെസ് ടൂര്‍ണമെന്റിന്റെ നാലാം റൗണ്ടിലാണ് പതിനെട്ടുകാരന്‍ പ്രഗ്നാനന്ദയുടെ തന്ത്രത്തിനു മുന്‍പില്‍ ഡിങ് ലിറന്‍ വീണത്. വിശ്വനാഥന്‍ ആനന്ദിനു ശേഷം ക്ലാസിക്കല്‍ ചെസില്‍ ലോക ചാംപ്യനെ അട്ടിമറിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായ പ്രഗ്നാനന്ദ ലോകചെസ് സംഘടനയുെട ലൈവ് റേറ്റിങ്ങില്‍ ആനന്ദിനെ മറികടന്നു. ഇന്ത്യയിലെ ഒന്നാം നമ്പര്‍ താരമെന്ന നേട്ടവും സ്വന്തമാക്കി.
ലൈവ് റേറ്റിങ്ങില്‍ നിലവില്‍ പ്രഗ്നാനന്ദ പതിനൊന്നാം സ്ഥാനത്തും ആനന്ദ് പന്ത്രണ്ടാമതുമാണ്. കഴിഞ്ഞ വര്‍ഷത്തെ ചെസ് ലോകകപ്പില്‍ റണ്ണറപ്പായിരുന്ന പ്രഗ്നാനന്ദ ആനന്ദിനു ശേഷം ലോകകപ്പിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായിരുന്നു.
Praggnanandhaa defeated world chess champion Ding Liren