കരിയറിലെ അവസാന ടെസ്റ്റ് മല്‍സരത്തതിന് ഇറങ്ങും മുമ്പ് ഒരു അഭ്യര്‍ഥനയുമായി ഡേവിഡ് വാര്‍ണര്‍. ക്രിക്കറ്റ് ജീവിതത്തില്‍ ഏറ്റവും അമൂല്യമായി കാണുന്ന ഈ വസ്തു മോഷ്ടിച്ചത് ആരാണെങ്കിലും തിരികെത്തരണമെന്നാണ് വാര്‍ണറുടെ അഭ്യര്‍ഥന.
ഓരോ ഓസ്ട്രേലിയന്‍ ക്രിക്കറ്റതാരത്തിന്റെയും സ്വപ്നം ... ബാഗി ഗ്രീന്‍ തൊപ്പി. അവസാന ടെസ്റ്റ് മല്‍സരത്തിന് ഇറങ്ങുന്നതിന് തൊട്ടുമുമ്പാണ് വാര്‍ണറുടെ ബാഗി ഗ്രീന്‍ തൊപ്പി മോഷണംപോയത്. മെല്‍ബണില്‍ നിന്ന് സിഡ്നിയിലേയ്ക്കുള്ള യാത്രാമധ്യേയാണ് സംഭവം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും നിരാശ.
ക്രിക്കറ്റ് ഓസ്ട്രേലിയയും വാര്‍ണര്‍ക്കായി രംഗത്തെത്തി. ഓസ്ട്രേലിയക്കായി ഇത്രയേറെ സംഭാവന ചെയ്ത താരത്തെ നിരാശനായി അവസാന മല്‍സരത്തിന് ഇറക്കരുതെന്ന് മോഷ്ടാവിനോട് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അഭ്യര്‍ഥന