luna-manjappada-26

പഴയതിലും കരുത്തനായി എത്രയും വേഗം ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുമെന്ന് സൂപ്പര്‍താരം അഡ്രിയാന്‍ ലൂണ. കാല്‍മുട്ടിനേറ്റ പരുക്കിനെ തുടര്‍ന്ന് സര്‍ജറിക്ക് വിധേയനായ ലൂണ നിലവില്‍ മെക്സിക്കോയില്‍ വിശ്രമത്തിലാണ്. 'റീചാര്‍ജ് ലൂണ, ആ മാജിക്കിനായി ഞങ്ങള്‍ കാത്തിരിക്കുന്നു'വെന്ന് മഞ്ഞപ്പടയുടെ ആരാധകര്‍ ഉയര്‍ത്തിയ ബാനര്‍ കണ്ടാണ് ലൂണയുടെ സമൂഹ മാധ്യമ പോസ്റ്റ്. ആരാധകരുടെ പിന്തുണ പഴയതിലും കരുത്തനായി തിരികെയെത്താന്‍ തന്നെ പ്രചോദിപ്പിക്കുന്നുവെന്നും  സ്റ്റേഡിയത്തിലെ അന്തരീക്ഷത്തില്‍ പ്രസരിക്കുന്ന ഊര്‍ജം മെക്സിക്കോയിലിരുന്ന് അറിയുന്നുണ്ടെന്നും തിരികെയെത്തുന്നത് താനും കാത്തിരിക്കുകയാണെന്നും ലൂണ കുറിച്ചു.

 

luna-football-26

ലൂണ, ഫയല്‍ ചിത്രം

ഈ സീസണില്‍ മൂന്ന് ഗോളുകളും നാല് അസിസ്റ്റുകളുമാണ് ബ്ലാസ്റ്റേഴ്സിനായി ലൂണ നേടിയത്. ഡിസംബര്‍ 14 ന് മുംബൈയില്‍ വച്ച് നടന്ന മല്‍സരത്തിനിടെയാണ് ലൂണയ്ക്ക് പരുക്കേറ്റത്. മ‍ഞ്ഞപ്പടയുടെ മിന്നുംതാരമായ ലൂണയുടെ അഭാവം കുറച്ചൊന്നുമല്ല ടീമിനെ ആദ്യം ആശങ്കയിലാഴ്ത്തിയത്. എന്നാല്‍ ലൂണയില്ലാതെ പഞ്ചാബിനെതിരെയും മുംബൈയ്ക്കെതിരെയും വിജയിക്കാനായത് ടീമിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. പതിനൊന്ന് കളികളില്‍ നിന്നായി 23 പോയിന്‍റുമായി നിലവില്‍ ബ്ലാസ്റ്റേഴ്സ് രണ്ടാമതാണ്. ബുധനാഴ്ച  മോഹന്‍ ബഗാനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത മല്‍സരം.

 

'This motivates me to come back stronger than before'; Adrian Luna to Kerala blasters fans