headbrookrachin-12

ഐപിഎല്‍ താരലേലത്തിന്‍റെ പട്ടിക പുറത്തുവിട്ട് ബിസിസിഐ. ലോകകപ്പിലെ മിന്നും താരങ്ങളായ ട്രാവിസ് ഹെഡും മിച്ചല്‍ സ്റ്റാര്‍കും കമിന്‍സുമടങ്ങുന്ന 333 താരങ്ങളാണ് ലേലപ്പട്ടികയില്‍ ഉള്ളത്. ഐപിഎല്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വഴിയായിരുന്നു പട്ടിക പുറത്തു വിട്ടത്. ഡിസംബര്‍ 19 ന് ദുബായില്‍ വച്ചാണ് ലേലം. 333 പേരില്‍ 214 ഇന്ത്യന്‍ താരങ്ങളും 119 വിദേശതാരങ്ങളുമാണ് ഉള്ളത്.

CRICKET-ICC-MENS-WC-2023-IND-AUS-ODI-PODIUM

23 താരങ്ങളാണ് ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടി ക്ലബിലുള്ളത്. ഹാരി ബ്രൂക്കാണ് രണ്ട് കോടി അടിസ്ഥാന വില നിശ്ചയിക്കപ്പെട്ടവരില്‍ ഒന്നാമന്‍. ഹെഡ് രണ്ടാമതും കമിന്‍സ് ആറാമതുമാണ്. ഹെഡിനെയും കമിന്‍സിനെയും പൊന്നുംവില നല്‍കി ടീമുകള്‍ റാഞ്ചുമെന്നാണ് ആരാധകര്‍ പറയുന്നത്. ടീമിന്‍റെ മോശം പ്രകടനത്തിനിടയിലും ഹാരി ബ്രൂക്ക്, ക്രിസ് വോക്സ്, ജെയ്മി ഒവര്‍ടന്‍, ബെന്‍ ഡകറ്റ്, ആദില്‍ റഷീദ് എന്നിവര്‍ പട്ടികയില്‍ ആദ്യ സ്ഥാനങ്ങളില്‍ ഇടം പിടിച്ചത് ശ്രദ്ധേയമാണ്.  ഹര്‍ഷല്‍ പട്ടേലും ഷാര്‍ദുല്‍ ഠാക്കൂറും ഉമേഷ് യാദവുമാണ് രണ്ട് കോടി ക്ലബിലെ ഇന്ത്യക്കാര്‍. ഒന്നരക്കോടിയും ഒരുകോടിയും അടിസ്ഥാന വില നിശ്ചയിക്കപ്പെട്ട താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ താരങ്ങളാരുമില്ല. 

CRICKET-ASIA-2023-IND-BAN-ODI

 

ലോകകപ്പിലെ താരോദയങ്ങളായ രചിന്‍ രവീന്ദ്രയും അസ്മതുള്ള ഒമര്‍സായ്ക്കും 50 ലക്ഷമാണ് അടിസ്ഥാന വില നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഇരുവര്‍ക്കായും ലേലത്തില്‍ നല്ല 'പിടിവലി'യുണ്ടാകുമെന്നാണ്  പ്രതീക്ഷിക്കുന്നത്.  മനിഷ് പാണ്ഡെ, കരുണ്‍നായര്‍, ജയദേവ് ഉനദ്കട്, ചേതന്‍ സകാരിയ, ശിവം മാവി, സന്ദീപ് വാര്യര്‍ തുടങ്ങിയവരാണ് അന്‍പത് ലക്ഷം അടിസ്ഥാന വില നിശ്ചയിക്കപ്പെട്ട താരങ്ങള്‍. 

 

IPL 2024 auction: only 3 Indians in 2 Cr bracket