FBL-ASIA-C1-NASSR-PERSEPOLIS

കളിക്കളത്തില്‍ ഏത് ടീമും ഭയക്കുന്ന താരമാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. അത് പെനല്‍റ്റി കിക്കെടുക്കാന്‍ കൂടിയാകുമ്പോള്‍ എതിര്‍ടീമിന്‍റെ നെഞ്ചിടിപ്പേറും. 186 പെനല്‍റ്റികളില്‍ 157 ഉം ഗോളാക്കിയ ചരിത്രമാണ് റൊണാള്‍ഡോയ്ക്കുള്ളതെന്നത് തന്നെയാണ് കാര്യം. എന്നാല്‍ റഫറി അനുവദിച്ച പെനല്‍റ്റി വേണ്ടെന്ന് പറഞ്ഞ് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് താരം. ഏഷ്യന്‍  ചാംപ്യന്‍സ് ലീഗിനിടെ പെര്‍സെപൊളിനിനെതിരെയുള്ള മല്‍സരത്തിനിടെയായിരുന്നു സംഭവം.

കളിക്കിടെ പെനല്‍റ്റി ബോക്സിനിടെ വീണ റൊണാള്‍ഡോ പെനല്‍റ്റി ആവശ്യപ്പെട്ടു. എന്നാല്‍ ഉടന്‍ തന്നെ തന്‍റെ ആവശ്യം അംഗീകരിക്കേണ്ടതില്ലെന്നും അത് ഫൗളായിരുന്നില്ലെന്നും റഫറിയോട് പറയുകയായിരുന്നു. ഒറ്റ നോട്ടത്തില്‍ ഫൗളെന്ന് തന്നെ തോന്നിപ്പിക്കുന്നതായിരുന്നു വീഴ്ച. തുടര്‍ന്ന് വിഡിയോ അസിസ്റ്റ് റഫറിയുടെ സഹായവും തേടി. ഫൗളല്ലെന്ന് വിധിച്ച് കളി തുടരുകയായിരുന്നു. കഴുത്തിന് പേശീവലിവിനെ തുടര്‍ന്ന് കളിയുടെ 77–ാം മിനിറ്റില്‍ റൊണാള്‍ഡോയെ തിരിച്ചുവിളിക്കുകയും ചെയ്തു. 

 

അല്‍ നസറിനെതിരെ മികച്ച പ്രകടനമാണ് ഏഷ്യന്‍ ചാംപ്യന്‍സ് ലീഗില്‍ രണ്ടുതവണ റണ്ണേഴ്സ് അപായ പെര്‍സിപൊളിസ് പുറത്തെടുത്തത്.  ഗോള്‍രഹിത സമനിലയില്‍ കളി അവസാനിച്ചുവെങ്കിലും അല്‍നസര്‍ നോക്കൗട്ടില്‍ കടന്നിട്ടുണ്ട്. വെള്ളിയാഴ്ച നടക്കുന്ന മല്‍സരത്തില്‍ ചിരവൈരികളായ അല്‍ ഹിലാലിനെ റൊണാള്‍ഡോയുടെ അല്‍ നസര്‍ നേരിടും.  

 

Cristiano rejects penalty in  Al-Nassr vs Persepolis match