ഐപിഎല്ലില്‍ ഫ്രാഞ്ചൈസികള്‍ റിലീസ് ചെയ്ത താരങ്ങള്‍ ആരെല്ലാം ടീമില്‍ നിലനിര്‍ത്തിയ താരങ്ങള്‍ ആരെല്ലാം എന്നതില്‍ വ്യക്തത വന്ന് കഴിഞ്ഞു. ഇതോടെ ഡിസംബര്‍ 19ന് നടക്കുന്ന താര ലേലത്തിലേക്ക് ആരെല്ലാം എത്തും എന്നും വ്യക്തമായി. ആരാവും ഇത്തവണ ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക സ്വന്തമാക്കുക? ലോകകപ്പിലെ മികച്ച പ്രകടനം കൂടി നോക്കുമ്പോള്‍ താര ലേലത്തില്‍ പണം വരാന്‍ സാധ്യതയുള്ള നാല് താരങ്ങള്‍ ഇവരാണ്...
ട്രാവിസ് ഹെഡ്
ഇന്ത്യ വേദിയായ ഏകദിന ലോകകപ്പിലെ സെമി ഫൈനലിലേയും പ്രകടനത്തിന്റെ ബലത്തില്‍ ഐപിഎല്ലില്‍ ട്രാവിസ് ഹെഡിന് വേണ്ടി ഫ്രാഞ്ചൈസികള്‍ മല്‍സരിച്ചേക്കാനാണ് സാധ്യത. ലോകകപ്പ് ഫൈനലില്‍ 120 പന്തില്‍ നിന്ന് 15 ഫോറും നാല് സിക്സും സഹിതമാണ് ട്രാവിസ് ഹെഡ് 137 റണ്‍സ് അടിച്ചെടുത്തത്. സെമി ഫൈനലില്‍ സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ 48 പന്തില്‍ നിന്ന് 62 റണ്‍സും ട്രാവിസ് ഹെഡ് നേടി.
രചിന്‍ രവീന്ദ്ര
ലോകകപ്പോടെ ക്രിക്കറ്റ് ലോകത്ത് തന്റെ പേര് ഉറപ്പിച്ച താരമാണ് രചിന്‍ രവീന്ദ്ര. 578 റണ്‍സ് ആണ് രചിന്‍ വാരിക്കൂട്ടിയത്. ന്യൂസിലന്‍ഡിന്റെ ഈ യുവ താരത്തിന് വേണ്ടിയും ഐപിഎല്‍ താര ലേലത്തില്‍ വലിയ മല്‍സരം നടന്നേക്കും..
ജെറാര്‍ഡ് കോറ്റ്സി
ലോകകപ്പില്‍ 20 വിക്കറ്റാണ് സൗത്ത് ആഫ്രിക്കയുടെ യുവ ഫാസ്റ്റ് ബൗളര്‍ നേടിയത്. മധ്യ ഓവറുകളില്‍ തന്റെ പേസിലൂടെ ബാറ്റേഴ്സിനെ അലോസരപ്പെടുത്താന്‍ കോറ്റ്സിക്ക് സാധിക്കും. ഭാവി മുന്‍പില്‍ കണ്ട് ചെന്നൈ സൂപ്പര്‍ കിങ്സ് ഉള്‍പ്പെടെയുള്ള ടീമുകള്‍ കോറ്റ്സിക്ക് വേണ്ടി ഇറങ്ങാനാണ് സാധ്യത.
അസ്മതുല്ല ഒമര്‍സായ്
അഫ്ഗാനിസ്ഥാന്‍ ലോകകപ്പില്‍ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോള്‍ ഏറ്റവും കൂടുതല്‍ കയ്യടി നേടിയ താരങ്ങളില്‍ ഒരാളാണ് അസ്മതുല്ല ഒമര്‍സായ്. സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ പുറത്താകാതെ 97 റണ്‍സ് നേടിയ അസ്മതുല്ലയുടെ ഇന്നിങ്സ് ഏറെ കയ്യടി നേടിയിരുന്നു.