ഇന്ത്യാ എ ടീമിന്റെ ക്യാപ്റ്റനായി മലയാളി താരം മിന്നു മണി. ഇംഗ്ലണ്ട് എ വനിതാ ടീമിനെതിരായ ട്വന്റി20 പരമ്പരയിലാണ് മിന്നു മണി ഇന്ത്യയെ നയിക്കുക. മൂന്ന് മല്‍സരങ്ങളാണ് പരമ്പരയിലുള്ളത്. മുംബൈ, വാംങ്കഡെ എന്നിവിടങ്ങളിലായാണ് മല്‍സരങ്ങള്‍.
ഇന്ത്യന്‍ സീനിയര്‍ ടീമില്‍ കളിച്ച മൂന്ന് താരങ്ങളാണ് എ ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മിന്നു മണി, കനിക അഹൂജ, മോണിക്ക പട്ടേല്‍ എന്നിവരാണ് ഇന്ത്യ എ ടീമില്‍ ഇടം നേടിയ സീനിയര്‍ ടീമില്‍ കളിച്ചിട്ടുള്ള താരങ്ങള്‍. രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാവുന്ന ആദ്യ മലയാളി താരമാണ് മിന്നു.
ഇന്ത്യ എ ടീം: മിന്നു മണി, ഉമ ചേത്രി, കനിക അഹൂജ, ശ്രേയങ്ക പാട്ടീല്‍, വൃന്ദ ദിനേശ്, ഗൊങ്കടി തൃഷ, ഗ്നാനന്ദ ദിവ്യ, അരുഷി ഗോയല്‍, ദിഷ കസട്, രാഷി കനോജിയ, മന്നത് കശ്യപ്, അനുഷ ബരേഡി, മോണിക്ക പട്ടേല്‍, കാഷ്‌വീ ഗൗതം, ജിന്‍ഡിമമി കലിത, പ്രകാശിത് നായ്ക്.