india-powerplay

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യാ–ഓസ്ട്രേലിയ ഏകദിന ലോകകപ്പ് ഫൈനലിലെ പവര്‍പ്ലേ ഇരു ടീമുകള്‍ക്കും നിര്‍ണായകമാവും. ബാറ്റിങ് പവര്‍പ്ലേയില്‍ മികവ് കാണിക്കുന്ന ടീമാണ് ഇന്ത്യയും ഓസ്ട്രേലിയയും. ഇന്ത്യക്ക് വേണ്ടി രോഹിത്തും ഗില്ലും പവര്‍പ്ലേയില്‍ മികവ് കാണിക്കുമ്പോള്‍ ട്രാവിസ് ഹെഡ്ഡും വാര്‍ണറും ഓസീസിന് തുണയാവുന്നു. എന്നാല്‍ ബൗളിങ്ങിലേക്ക് വരുമ്പോള്‍ ആദ്യ 10 ഓവറില്‍ ഓസീസിന് മികവ് കാണിക്കാനാവുന്നില്ല എന്നതാണ് അവരെ അലോസരപ്പെടുത്തുന്നത്. 

ലോകകപ്പില്‍ ആദ്യ 10 ഓവറുകളിലായി 687 റണ്‍സ് ആണ് ഇന്ത്യ സ്കോര്‍ ചെയ്തത്, 6.87 എന്ന റണ്‍റേറ്റില്‍. ഓസ്ട്രേലിയയും ബാറ്റിങ് പവര്‍പ്ലേയില്‍ പിന്നിലല്ല. പവര്‍പ്ലേയില്‍ സ്കോര്‍ ചെയ്തത് 655 റണ്‍സ്. ബൗളിങ്ങിലേക്ക് വരുമ്പോഴും പവര്‍പ്ലേയില്‍ ഇന്ത്യ കരുത്ത് കാണിക്കുന്നു. പവര്‍പ്ലേയില്‍ ഇതുവരെ 21 വിക്കറ്റാണ് ഇന്ത്യ വീഴ്ത്തിയത്. എന്നാല്‍ ഓസ്ട്രേലിയയുടെ പവര്‍പ്ലേയിലെ ബൗളിങ് നിരാശപ്പെടുത്തുന്നതാണ്. സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ പവര്‍പ്ലേയില്‍ ചെയ്തത് പോലൊരു ബൗളിങ് പ്രകടനമാണ് ഓസ്ട്രേലിയ ആഗ്രഹിക്കുന്നത്. 

പവര്‍പ്ലേ ബൗളിങ്ങില്‍ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ബുമ്രയുടേതാണ് മികച്ച ഇക്കണോമി. 10 ഇന്നിങ്സില്‍ നിന്ന് 3.13. ഓസ്ട്രേലിയയുടെ ഹെയ്സല്‍വുഡിന്റെ പവര്‍പ്ലേയിലെ ഇക്കണോമി റേറ്റ് 3.90. പവര്‍പ്ലേയിലെ ബാറ്റിങ് സ്ട്രൈക്ക്റേറ്റിലേക്ക് വരുമ്പോള്‍ ട്രാവിസ് ഹെഡ്ഡിന്റേതാണ് മികച്ച പവര്‍പ്ലേ, 137.97. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് രണ്ടാമത്. സ്ട്രൈക്ക്റേറ്റ് 133.08.

The powerplay Will be crucial in World Cup