rohit-sharma

 

കിരീടപ്പോരാട്ടത്തിനായി ഇന്ത്യന്‍ ടീം പൂര്‍ണസജ്ജമെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. അഹമ്മദാബാദ് പിച്ചില്‍ ടോസ് നിര്‍ണായകമല്ല. പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനായി ടീം കപ്പ് നേടുമെന്നും രോഹിത് അഹമ്മദാബാദില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 

 

കലാശപ്പോരിലേക്ക് കടക്കും മുന്‍പ് പൂര്‍ണ ആത്മവിശ്വാസത്തോടെയാണ് രോഹിത് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. ക്യാപ്റ്റന്‍ പദവി ഏറ്റെടുത്തത് മുതല്‍ കാത്തിരുന്ന നിമിഷത്തിലേക്ക് കടക്കുകയാണ്. എല്ലാം പദ്ധതി പ്രകാരമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഫൈനലിലും അങ്ങനെതന്നെയായിരിക്കും. ഓസീസിനെ ഒരിക്കലും വിലകുറച്ചുകാണുന്നില്ല. ഒപ്പം അവര്‍ ഫോമിലാണോ അല്ലയോ എന്നതും എത്രത്തോളം മികച്ച ടീമാണെന്നതും ടീം ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കുന്നില്ല. കോച്ച് രാഹുല്‍ ദ്രാവിഡിന്‍റെ പിന്തുണ വിലമതിക്കാനാകാത്തതാണ്. ഈ ലോകകപ്പ് ദ്രാവിഡിനായി സ്വന്തമാക്കണമെന്നാണ് ആഗ്രഹം.

 

മുഹമ്മദ് ഷമിയെ ആദ്യ മല്‍സരങ്ങളില്‍‌ പുറത്തിരിക്കേണ്ടിവന്ന സാഹചര്യവും രോഹിത് വിശദീകരിച്ചു. ഗ്രൗണ്ടിലെ സാഹചര്യം മനസിലാക്കി അവസാന മണിക്കൂറുകളിലായിരിക്കും ടീമിനെ നിശ്ചയിക്കുന്നതെന്നും രോഹിത് വ്യക്തമാക്കി.

 

Indian team captain Rohit Sharma on India vs Australia Final