congress-shared-bjp-tweet

കോണ്‍ഗ്രസും ബിജെപിയും ഏതെല്ലാം വിഷയങ്ങളില്‍ ഒരുമിച്ചു നില്‍ക്കും? സംശയമാണ്. അപ്പോള്‍ പിന്നെ ബിജെപിയുടെ ട്വീറ്റ് പങ്കിട്ട് കോണ്‍ഗ്രസ് എത്തിയാലോ? ലോകകപ്പില്‍ ഇന്ത്യ– ഓസ്ട്രേലിയ പോരാട്ടം ആരംഭിക്കുന്നതിന് മിനിറ്റുകള്‍ക്കു മുന്‍പായിരുന്നു ഇന്ത്യയ്ക്ക് വിജയം ആശംസിച്ച് ബിജെപിയുടെ ട്വീറ്റ് എത്തുന്നത്. ‘കമോണ്‍ ഇന്ത്യ, ഞങ്ങള്‍ നിങ്ങളില്‍ വിശ്വസിക്കുന്നു’ എന്ന് കുറിച്ചായിരുന്നു ബിജെപി ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ ട്വീറ്റ് പങ്കുവച്ചത്. എന്നാല്‍ ട്വീറ്റ് എത്തിയതിന് പിന്നാലെ മിനിറ്റുകള്‍ക്കകം ബിജെപിയുടെ ട്വീറ്റ് കോണ്‍ഗ്രസ് പങ്കുവച്ചതാണ് ഏവരെയും ആശ്ചര്യപ്പെടുത്തിയത്. ‘ഇന്ത്യ’ വിജയിക്കും എന്ന് കുറിച്ചായിരുന്നു കോണ്‍ഗ്രസ് ബിജെപിയുടെ ട്വീറ്റ് പങ്കിട്ടത്. 

 

teamindia-18

ലോകകപ്പില്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്ന ബിജെപിയുടെ ട്വീറ്റ് പങ്കിട്ട പ്രതിപക്ഷത്തിന്‍റെ മനസിനെ സ്വാഗതം ചെയ്യുന്നവരുണ്ട്. ക്രിക്കറ്റ് ഈ രാജ്യത്തെ എങ്ങിനെ ഒന്നിപ്പിക്കുന്നു എന്ന് കാണിക്കാനുള്ള ഉദാഹരണമായാണ് പലരും ഇതിനെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഉദ്ദേശിച്ച ഇന്ത്യ, ടീം ഇന്ത്യയാണോ അതോ ‘ഇന്ത്യ’ മുന്നണിയാണോ എന്ന സംശയവും ചിലര്‍ പ്രകടിപ്പിക്കുന്നുണ്ട്. കാരണം കഴിഞ്ഞ ദിവസമായിരുന്നു ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയെ പിന്തുണയ്ക്കാന്‍ പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നത്. 

 

പ്രതിപക്ഷം 'ഇന്ത്യ' മുന്നണി രൂപീകരിച്ചശേഷം പൊതുവേദികളില്‍ ‘ഇന്ത്യ’ എന്ന വാക്ക് ഒഴിവാക്കുന്ന പ്രധാനമന്ത്രിയെ വെട്ടിലാക്കാനായിരുന്നു കോണ്‍ഗ്രസ് ഈ ശ്രമം. ‘ഇന്ത്യ, പേരുതന്നെ ധാരാളം’ എന്നായിരുന്നു കോണ്‍ഗ്രസിന്റെ പരാമര്‍ശം. ‘വെല്ലുവിളി ഏറ്റെടുക്കൂ, മാറ്റമുണ്ടാക്കൂ’ എന്ന് ഇതേ പോസ്റ്റില്‍ മോദിയെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ‘ഇന്ത്യ’ എന്നു തന്നെ കുറിച്ച് ബിജെപിയുടെ പോസ്റ്റ് എത്തുന്നതും കോണ്‍ഗ്രസ് അത് പങ്കിടുന്നതും.

 

BJP posted, "Come on Team India! We believe in you!" in official handle on X. About 14 minutes later, Congress shared the BJP's post with the message: "True that! JEETEGA INDIA."