RAchin-Ravindra

 

കന്നി ലോകകപ്പില്‍ തന്നെ മിന്നും പ്രകടനം കാഴ്ച്ച വെച്ച താരമാണ് ന്യൂസിലാന്‍ഡ് താരം രചിൻ രവീന്ദ്ര. ഇത്തവണത്തെ ലോകകപ്പില്‍ മൂന്ന് സെഞ്ചുറികളുമായി രചിൻ അടിച്ചു കൂട്ടിയത് 565 റൺസാണ്. കൂടുതൽ റൺസ് നേടിയ താരങ്ങളിൽ ഇന്ത്യൻ താരം വിരാട് കോലി ദക്ഷിണഫ്രിക്കൻ ഓപ്പണർ ഡി കൊക്കിനും പിന്നിൽ മൂന്നാമതാണ് ഈ 23കാരന്‍. ഇപ്പോഴിതാ ലോകകപ്പ് മല്‍സരത്തില്‍ ഒക്ടോബറിലെ മികച്ച താരത്തിനുള്ള അംഗീകാരവും രചിന്‍ സ്വന്തമാക്കി.

 

ഇത് വളരെ പ്രത്യകതകളുള്ള, വലിയ നേട്ടമാണെന്നാണ് രചിന്‍റെ പ്രതികരണം. ടീമായി കളിക്കുമ്പോള്‍ വ്യക്തികളേക്കാള്‍ ടീമിനാണ് പ്രാധാന്യം. താന്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി മല്‍സരിക്കാറില്ല. എന്നാല്‍ ഈ ലോകകപ്പിൽ താന്‍ പ്രത്യകം ശ്രദ്ധിക്കപ്പെട്ടതില്‍ സന്തോഷമുണ്ട്. ഈ വേള്‍ഡ് കപ്പ് മുന്നോട്ട് പോകാനുള്ള ഒരു പ്രചോദനം കൂടിയാണ്. ഏത് ടീമിന് വേണ്ടിയായാലും കളിക്കുന്നത് വിജയം ലക്ഷ്യമിട്ടായിരിക്കും. അതെപ്പോഴും അങ്ങനെ തന്നെയാണെന്നും താരം പറഞ്ഞു. ഡെവോണ്‍ കോണ്‍വെയ്ക്ക് ഒപ്പം ഓപ്പണിങ് ഇറങ്ങാൻ പറ്റിയതും വലിയ നേട്ടമാണ്. അദ്ദേഹം മികവുറ്റ പ്ലെയര്‍ ആണെന്നും രചിന്‍ രവിന്ദ്ര പറഞ്ഞു. 

 

Rachin Ravindra won icc men's playerof the month award for october