ലോകകപ്പ് ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. എന്നാല്‍ അതിനിടയില്‍ ഐപിഎല്‍ താര ലേലത്തിന് മുന്‍പായി ഫ്രാഞ്ചൈസികള്‍ റിലീസ് ചെയ്ത താരങ്ങളുടെ ലിസ്റ്റാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. ഫ്രാഞ്ചൈസികള്‍ റിലീസ് ചെയ്യുന്ന താരങ്ങളുടെ ലിസ്റ്റ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഫ്രാഞ്ചൈസികള്‍ ഐപിഎല്‍ ഗവേണിങ് കൗണ്‍സിലിന് നല്‍കിയ ലിസ്റ്റ് എന്ന് അവകാശപ്പെട്ടാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ വരുന്നത്.
16.25 കോടി രൂപയ്ക്ക് കഴിഞ്ഞ സീസണില്‍ സ്വന്തമാക്കിയ ബെന്‍ സ്റ്റോക്ക്സിനെ ചെന്നൈ സൂപ്പര്‍ കിങ്സ് റിലീസ് ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റാര്‍ ബാറ്റര്‍ റസലിനെ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് റിലീസ് ചെയ്യുന്നു എന്നതാണ് ആരാധകരെ ഞെട്ടിച്ച മറ്റൊന്ന്. ഹര്‍ഷല്‍ പട്ടേല്‍ ദിനേശ് കാര്‍ത്തിക് എന്നിവരാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ റിലീസ് ചെയ്യുന്നവരിലെ പ്രമുഖ താരങ്ങള്‍.
ഫ്രാഞ്ചൈസികള്‍ റിലീസ് ചെയ്യുന്ന താരങ്ങള്‍ എന്ന നിലയില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നവര്‍...
ചെന്നൈ സൂപ്പര്‍ കിങ്സ്
ബെന്‍ സ്റ്റോക്ക്സ്– 16.25 കോടി
റായിഡു– 6.75 കോടി
ജാമിസണ്‍–1 കോടി
സിമ്രന്‍ജീത് സിങ്– 20 ലക്ഷം
ഷെയ്ഖ് റഷീദ്–20 ലക്ഷം
ഡല്‍ഹി ക്യാപിറ്റല്‍സ്
പൃഥ്വി ഷാ –7.5 കോടി
മനീഷ് പാണ്ഡേ–2.4 കോടി
മുസ്താഫിസൂര്‍ റഹ്മാന്‍–1 കോടി
എന്‍ഗിഡി –50 ലക്ഷം
റിപല്‍ പട്ടേല്‍–20 ലക്ഷം
ഗുജറാത്ത് ടൈറ്റന്‍സ്
യഷ് ദയാല്‍– 3.2 കോടി
ദസുന്‍ ശനക–2 കോടി
ഒഡിയോന്‍ സ്മിത് – 50 ലക്ഷം
പ്രദീപ് സാങ്വന്‍–20 ലക്ഷം
ഉര്‍വില്‍ പട്ടേല്‍–20 ലക്ഷം
കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്
റസല്‍ – 12 കോടി
ലോക്കി ഫെര്‍ഗൂസന്‍ – 10 കോടി
ഡേവിഡ് വീസ് – ഒരു കോടി
ഷക്കീബ് അല്‍ ഹസന്‍ – 50 ലക്ഷം
ജോണ്‍സണ്‍ ചാള്‍സ് – 50 ലക്ഷം
മന്ദീപ് സിങ് – 50 ലക്ഷം
ലഖ്നൗ സൂപ്പര്‍ ജയന്റ്സ്
ആവേശ് ഖാന്‍ – 10 കോടി
ഡാനിയേല്‍ സംസ്–75 ലക്ഷം
ഉനദ്കട്ട് – 50 ലക്ഷം
റൊമാരിയോ ഷെഫെര്‍ഡ് – 50 ലക്ഷം
മുംബൈ ഇന്ത്യന്‍സ്
ജോഫ്ര ആര്‍ച്ചര്‍ – 8 കോടി
ക്രിസ് ജോര്‍ദാന്‍ – 50 ലക്ഷം
ട്രിസ്റ്റന്‍ സ്റ്റബ്സ് – 20 ലക്ഷം
അര്‍ഷദ് ഖാന്‍ – 20 ലക്ഷം
പഞ്ചാബ് കിങ്സ്
രാഹുല്‍ ചഹര്‍ - 5.2 കോടി
ഹര്‍പ്രീത് ഭാട്ടിയ – 40 ലക്ഷം
മാത്യു ഷോര്‍ട്ട് – 20 ലക്ഷം
രാജസ്ഥാന്‍ റോയല്‍സ്
ജേസന്‍ ഹോള്‍ഡര്‍ – 5.75 കോടി
ജോ റൂട്ട് – ഒരു കോടി
മുരുകന്‍ അശ്വിന്‍ – 20 ലക്ഷം
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍
ഹര്‍ഷല്‍ പട്ടേല്‍ - 10 കോടി
ദിനേശ് കാര്‍ത്തിക് – 5.5 കോടി
അനുജ് റാവത് – 3.4 കോടി
ഫിന്‍ അലന്‍ – 80 ലക്ഷം
സണ്‍റൈസേഴ്സ് ഹൈദരാബാദ്
ഹാരി ബ്രൂക്ക് – 13.25 കോടി
മായങ്ക് അഗര്‍വാള്‍ –8.25 കോടി
ആദില്‍ റാഷിദ് – രണ്ട് കോടി