
ബിജെപിയുടെ തീവ്രഹിന്ദുത്വത്തെ മറികടക്കാന്‍ ചത്തീസ്ഗഡില്‍ കോണ്‍ഗ്രസും ആയുധമാക്കുന്നത് ശ്രീരാമനെയും മാതാവ് കൗസല്യയേയുമാണ് . ബിജെപി സര്‍ക്കാര്‍ തിരിഞ്ഞു നോക്കാതിരുന്ന കൗസല്യ ക്ഷേത്രത്തെ നവീകരിച്ച കോണ്‍ഗ്രസ്, ശ്രീരാമന്‍റെ വനവാസവുമായി ബന്ധപ്പെടുന്ന പ്രദേശങ്ങളെ ചേര്‍ത്തിണക്കി രാം വന്‍ ഗമന്‍ പാത എന്ന പദ്ധതിക്കും തുടക്കമിട്ടിരിയിക്കെയാണ്
മാതാ കൗസല്യ മന്ദിര്‍. ശ്രീരാമന്‍റെ മാതാവ് കൗസല്യയുടെ പേരിലുള്ള ലോകത്തെ ഏക ക്ഷേത്രമാണിത്. കാവാടത്തില്‍ തന്നെ ശ്രീരാമന്‍റെ പടുകൂറ്റന്‍ ശില്പം. സന്ദര്‍ശകര്‍ക്ക് നടക്കാന്‍ ചുവന്ന പരവതാനി വിരിച്ച പാത. പുലര്‍ച്ചെ ജനങ്ങള്‍ വന്നുതുടങ്ങുന്നതേയൊള്ളൂ. ചത്തീസ്ഗഡിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഹിന്ദുത്വവോട്ടുകളില്‍ നിര്‍ണായക സ്വാധീനമാണ് ഈ ക്ഷേത്രത്തിനുള്ളത്. ആയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം ബിജെപി പ്രാചാരണമാക്കുമ്പോള്‍ കൗസല്യ ക്ഷേത്രമാണ്് ചത്തീസ്ഗഡില്‍ കോണ്‍ഗ്രസിന്‍റെ തുറുപ്പ് ചീട്ട്. പൊട്ടിപൊളിഞ്ഞ നാശമായി കിടന്ന മാതാ കൗസല്യയുടെ ജന്മവീടിനെ ഇത്രയു മനോഹരമയ ക്ഷേത്രമാക്കി മാറ്റിയത് ഭൂപേഷ് ബഗേലാണ്്.
ശ്രീരാമൻ തന്റെ 14 വർഷത്തെ വനവാസത്തിൽ 10 വർഷവും ഛത്തീസ്ഗഢിലെ വനങ്ങളിലാണ് ചെലവഴിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. വനവാസകാലത്ത് ശ്രീരാമൻ 75 സ്ഥലങ്ങൾ സന്ദർശിക്കുകയും 51 സ്ഥലങ്ങളിൽ തങ്ങുകയും ചെയ്തതായി ഛത്തീസ്ഗഢ് സര്‍ക്കാര്‍ ഔദ്യോഗികമായി രേഖപ്പെടുത്തുന്നു. ശ്രീരാമന്‍റെ വനവാസവുമായി ബന്ധപ്പെടുന്ന പ്രദേശങ്ങളെ ചേര്‍ത്തിണക്കി രാം വന്‍ ഗമൻ പാത പദ്ധതിക്ക് കോണ്‍ഗ്രസ് തുടക്കമിട്ടു കഴിഞ്ഞു. ഭക്തിയും ടൂറിസവും ചേര്‍ത്തിണക്കിയ കോണ്‍ഗ്രസിന്‍റെ മൃദുഹിന്ദത്വ സമീപനം ബിജെപിക്ക് കടുത്ത വെല്ലുവിളിയാണ് .