സച്ചിന്‍ തെന്‍ഡുല്‍ക്കറുടേയും ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്റ്റോയുടേയും റെക്കോര്‍ഡുകള്‍ മറികടന്ന് കിവീസിന്‍റെ യുവതാരം രചിന്‍ രവീന്ദ്ര. രചിന്‍റെ പിതാവിന്‍റെ നാടായ ബെംഗളൂരുവില്‍ ശ്രീലങ്കയ്ക്കെതിരായ മല്‍സരത്തിലാണ് നേട്ടം കുറിച്ചത്. ഒന്‍പത് മല്‍സരങ്ങള്‍ പിന്നിടുമ്പോള്‍ ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടിയവരിലും രചിന്‍ ഒന്നാമതെത്തി.
രചിന്‍ രവീന്ദ്ര....ന്യൂസീലന്‍ഡിന്‍റെ ഭാവി പ്രതീക്ഷ. ഈ ലോകകപ്പിന്‍റെ യുവതാരം. ശ്രീലങ്കയെ തോല്‍പിച്ച് കിവീസ് സെമി ഉറപ്പാക്കിയ മല്‍സരത്തില്‍ രണ്ട് റെക്കോര്‍ഡുകളാണ് ഈ 23 കാരന്‍ മറികടന്നത്. സച്ചിനും ദ്രാവിഡുമാണ് രചിന്‍റെ പേരിന് കാരണക്കാര്‍. 25വയസിന് മുന്‍പ് ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടിയവരുടെ പട്ടികയില്‍ അതേ സച്ചിനെ മറികടന്നാണ് രചിന്‍ ഒന്നാമതെത്തിയത്. 1996ലെ ലോകകപ്പില്‍ സച്ചിന്‍ നേടിയത് 523 റണ്‍സ്. ഈ ലോകകപ്പില്‍ 9 മല്‍സരങ്ങള്‍ പിന്നിടുമ്പോള്‍ രചിന്‍ 565 റണ്‍സിലെത്തിനില്‍ക്കുന്നു. അരങ്ങേറ്റ ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന ഇംഗ്ലണ്ടിന്‍റെ
ജോണി ബെയര്‍സ്റ്റോയുടെ റെക്കോര്‍ഡും ഈ ഇടംകയ്യന്‍ ബാറ്റര്‍ ഇന്നലെ മറികടന്നു. 2019ല്‍ ബെയര്‍സ്റ്റോ 11 മല്‍സരങ്ങളില്‍ നിന്ന് നേടിയ 532 റണ്‍സിന്‍റെ റെക്കോര്‍ഡ് ഇനി പഴങ്കഥ. മൂന്ന് സെഞ്ചുറിനേടിയതോടെ, 25വയസിന് മുമ്പ് ലോകകപ്പില്‍ ഏറ്റവുമധികം സെഞ്ചുറിയെന്ന റെക്കോര്‍ഡും സച്ചിനെ മറികടന്ന് രചിന്‍ സ്വന്തമാക്കിയിരുന്നു. സെമിയില്‍ ഇന്ത്യയ്ക്കെതിരായ മല്‍സരത്തിലും മികവ് തുടരുമെന്ന പ്രതീക്ഷയിലാണ് രചിനും കിവീസും.
Rachin Ravindra break record of Sachin tendulkar