ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ പുറത്താകലിന്‍റെ വക്കിലുള്ള പാക്ക് ടീമിനെ ട്രോളി മുന്‍ സൂപ്പര്‍താരം വസീം അക്രം. 'ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത് കൂറ്റന്‍ സ്കോര്‍ നേടണം. ശേഷം ടീമിനെ ഒന്നാകെ ഡ്രസിങ് റൂമില്‍ പൂട്ടിയിടണം. അപ്പോള്‍ ടൈംഡ് ഔട്ട് ആക്കാമെന്നും അങ്ങനെ എളുപ്പത്തില്‍ സെമിയില്‍ കടക്കാ'മെന്നുമായിരുന്നു അക്രത്തിന്‍റെ 'ഉപദേശം'. രാജ്യാന്തര ക്രിക്കറ്റിന്‍റെ 146 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ആദ്യമായി 'ടൈംഡ് ഔട്ടി'ല്‍ ബാറ്റര്‍ പുറത്തായതിന്‍റെയും അതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെയും കൂടി പശ്ചാത്തലത്തിലാണ് അക്രം സ്വന്തം ടീമിനെ തന്നെ ട്രോളിയത്.
ശ്രീലങ്കയ്ക്കെതിരെ അഞ്ച് വിക്കറ്റിന്‍റെ ജയം ന്യൂസിലന്‍ഡ് നേടിയതോടെയാണ് പാക്കിസ്ഥാന്‍റെ സെമി പ്രതീക്ഷകള്‍ അസ്തമിച്ചത്. ഇംഗ്ലണ്ടിനെതിരെ ബാബര്‍ അസമും സംഘവും 300 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തുകയും 13 റണ്‍സില്‍ ഇംഗ്ലണ്ടിനെ ഓള്‍ഔട്ടാക്കുകയോ ചെയ്താലോ മാത്രമേ പാക്കിസ്ഥാന് മുന്നില്‍ സെമി സ്വപ്നമുള്ളൂ. അത് സാധ്യമാകണമെങ്കില്‍ അദ്ഭുതം സംഭവിക്കണം. മഴ കാരണം കളി ഉപേക്ഷിച്ചാലും പാക്കിസ്ഥാന് പുറത്തേക്കുള്ള വഴി തെളിയും. എട്ട് മല്‍സരങ്ങളില്‍ നാല് തോല്‍വിയാണ് പാക്കിസ്ഥാനുണ്ടായത്.ഇതോടെ നെറ്റ് റണ്‍റേറ്റ് +.036 ല്‍ ഒതുങ്ങിയിരുന്നു.
Lock England in dressing room, Wasim Akram trolls Pakistan