ടീമിന്റേയും തന്റെയും മോശം പ്രകടനം കടുത്ത നിരാശയാണ് സമ്മാനിക്കുന്നതെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‍ലര്‍. ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായെങ്കിലും അവസാന മല്‍സരത്തില്‍ മികച്ച ജയം നേടലാണ് ലക്ഷ്യമെന്നും ബട്‍ലര്‍ പറഞ്ഞു
നിലവിലെ ചാംപ്യന്‍മാര്‍ക്ക് ചേര്‍ന്നൊരു പ്രകടനം ഒരിക്കല്‍ പോലും പുറത്തെടുക്കാനാവാതെ നിരാശയിലാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. സെമികാണാതെ പുറത്തായെന്നത് മാത്രമല്ല നിലവില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ഇംഗ്ലണ്ട്. ഈ ഫോമില്‍ അടുത്ത ചാംപ്യന്‍സ് ട്രോഫിക്ക് യോഗ്യതനേടാന്‍ പോലുമാവില്ല. ഏകദിന, ട്വന്റി ട്വന്റി ലോക കിരീടങ്ങള്‍ കൈവശമുളളൊരു ടീമാണ് ഇങ്ങനെ പ്രതിസന്ധിയിലാവുന്നതെന്നോര്‍ക്കണം. ടൂര്‍ണമെന്റിലെ തുടര്‍ച്ചയായാ ആറാം തോല്‍വിയാണ് ഇംഗ്ലണ്ട് ചിരവൈരികളായ ഓസീസിനെതിരെ വഴങ്ങിയത്. ടീമിന്റെ തുടര്‍ പരാജയങ്ങള്‍ വലിയ നിരാശയാണ് നല്‍കുന്നതെന്ന് ക്യാപ്റ്റന്‍ ജോസ് ബട്‍ലര്‍ പറയുന്നു. ഏറ്റവും മികച്ച കളിക്കാരാണ് ലോകകപ്പിനെത്തിയത്, പക്ഷേ ടീമിന്റെ പ്രകടനങ്ങള്‍ മോശമാണ്. ടീമിലുള്ള വിശ്വാസം നഷ്ടപ്പെടുന്നില്ലെങ്കിലും കടുത്ത നിരാശരാണ് എല്ലാവരും. ഇത് പ്രകടനത്തെ ബാധിക്കുന്നുണ്ടെന്നും ബട്‍ലര്‍ പറയുന്നു. ബാറ്റിങ്ങില്‍ തന്റെ മോശം പ്രകടനവും ടീമിനെ ദോഷകരമായി ബാധിച്ചെന്നും പക്ഷേ നായകന്റെ സമ്മര്‍ദമല്ല മോശം ബാറ്റിങ്ങിന് പിന്നിലെന്നും ബട്‍ലര്‍ അവകാശപ്പെടുന്നു. ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്ന നായകനാവാനാണ് ആഗ്രഹമെങ്കിലും ടൂര്‍ണമെന്റില്‍ അതല്ല നടന്നതെന്നും ബട്ലര്‍ പറഞ്ഞു.
england captain jos buttler reaction