Rachin-ravindra

ഇന്ത്യന്‍ വംശജനായ കിവീസ് താരമെന്നതായിരുന്നു ലോകകപ്പ് ആരംഭിക്കും മുമ്പ് രചിന്‍റെ മേല്‍വിലാസമെങ്കില്‍ ഇന്നത് അങ്ങനെയല്ല. ഏകദിന ക്രിക്കറ്റിന്റെ ഭാവിതാരമെന്നാണ് വിദഗ്ധരടക്കം രചിനെ പറ്റി പറയുന്നത്. ഇപ്പോഴിതാ കന്നി ലോകകപ്പിൽ തന്നെ മൂന്നാമത്തെ സെഞ്ചുറി തികച്ച് വീണ്ടും റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് രചിന്‍ രവീന്ദ്ര. പാക്കിസ്ഥാനെതിരെ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സെഞ്ചുറിയുമായി രചിന്‍ റെക്കോർഡിട്ടത്. 

ഓപ്പണറായി ഇറങ്ങിയ ഇടംകൈയന്‍ യുവതാരം 108 റണ്‍സാണ് അടിച്ചെടുത്തത്. 94 ബോളുകള്‍ നേരിട്ട രചിന്റെ ഇന്നിങ്‌സില്‍ 15 ഫോറും ഒരു സിക്‌സറും ഉൾപ്പെടുന്നു. ആദ്യ മല്‍സരത്തില്‍ ഇംഗ്ലണ്ടിനെതിരെയും പിന്നീട് ഓസ്ട്രേലിയക്കെതിരെയും രചിൻ സെഞ്ചുറി നേടിയിരുന്നു . ഇതോടെ ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലുള്ള ലോക റെക്കോര്‍ഡും രചിന്‍ തകര്‍ത്തു. 24 വയസ്സിനു മുമ്പ് ലോകകപ്പില്‍ ഏറ്റവുമധികം സെഞ്ച്വറികളടിച്ച താരമെന്ന റെക്കോര്‍ഡ് നേരത്തേ സച്ചിന്റെ പേരിലായിരുന്നു. രണ്ടു സെഞ്ച്വറികളായിരുന്നു അദ്ദേഹം നേടിയത്.

ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ രചിന്‍ രണ്ടാംസ്ഥാനത്തേക്കും കയറി. എട്ടിന്നിങ്‌സുകളില്‍ നിന്നും 74.71 ശരാശരിയില്‍ 107.39 സ്‌ട്രൈക്ക് റേറ്റോടെ 523 റണ്‍സാണ് രചിന്റെ സമ്പാദ്യം. മൂന്നു സെഞ്ച്വറികളും രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോാറുകളും ഇതിള്‍പ്പെടും. 545 റണ്‍സ് വാരിക്കൂട്ടിയ സൗത്താഫ്രിക്കന്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്ക് മാത്രമേ ഇനി ന്യൂസിലാന്‍ഡ് താരത്തിനു മുന്നിലുള്ളൂ.ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് ആറ് വിക്കറ്റ് നഷ്ടത്തിൽ 401 റൺസാണ് പാക്കിസ്ഥാനെതിരെ അടിച്ചെടുത്തത്

Rachin Ravindra breaks Sachin Tendulkar's World Cup record