hardik-injury

ലോകകപ്പില്‍ വമ്പന്‍ കുതിപ്പ് തുടരുന്ന ഇന്ത്യയ്ക്ക് തിരിച്ചടിയായി, ഹാര്‍ദിക് പാണ്ഡ്യ പരുക്കേറ്റ് പുറത്ത്. പ്രസിദ്ധ് കൃഷ്ണയെ പകരക്കാരനായി ഉള്‍പ്പെടുത്തി. 

ഒടുവില്‍ ഭയപ്പെട്ടത് തന്നെ സംഭവിച്ചു. പരുക്കേറ്റ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ലോകകപ്പ് നഷ്ടമാകും. ബംഗ്ലദേശിനെതിരായ മല്‍സരത്തിലാണ് ഹര്‍ദിക് പാണ്ഡ്യയ്ക്ക് പരുക്കേറ്റത്. ലിറ്റണ്‍ ദാസിന്റെ സ്ട്രെയിറ്റ് ഡ്രൈവ് തടയുന്നതിനിടിയെ കാലുമടങ്ങിയ പാണ്ഡ്യ ഓവര്‍ പൂര്‍ത്തിയാക്കാതെ മടങ്ങുകയായിരുന്നു. ടീമിനൊപ്പം തുടര്‍ന്നെങ്കിലും പരുക്ക് പൂര്‍ണമായി ഭേദമാകാത്തതിനാലാണ് പാണ്ഡ്യയെ ഒഴിവാക്കിയത്.

പേസര്‍ പ്രസിദ്ധ് കൃഷ്ണയാണ് ഹാര്‍ദികിന്റെ പകരക്കാരന്‍. ഇന്ത്യയ്ക്കായി 17ഏകദിനങ്ങള്‍ കളിച്ച പ്രസിദ്ധ് കൃഷ്ണ 27 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ബുംറ, സിറാജ്, ഷമി പേസ് ത്രയം മിന്നും ഫോമിലായതിനാല്‍ പ്രസിദ്ധിന് പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചേക്കില്ല. ഹാര്‍ദികിന്റെ പകരക്കാരിയി ടീമിലെത്തിയ മുഹമ്മദ് ഷമിയും സൂര്യകുമാര്‍ യാദവും ഫോമിലാണ് എന്നതിനാല്‌ തല്‍ക്കാലം ടീം ഇന്ത്യയ്ക്ക് ആശങ്കകളില്ല. പക്ഷേ നിര്‍ണായക സമയത്ത് ഫോമിലേക്കെത്തുന്ന ഹാര്‍ദികിന്റെ മാച്ച് വിന്നിങ് പ്രകടനങ്ങള്‍ ടീമിന് വലിയ നഷ്ടമാണ്. 

Injured Hardik Pandya ruled out of World Cup, replaced by Prasidh Krishna