തന്റെ ബാറ്റിങ് ഫോം ആസ്വദിക്കുകയാണ് ഓസീസ് താരം ഡേവിഡ് വാര്‍ണര്‍. ലോകകപ്പില്‍ കൂടുതല്‍ സെഞ്ചുറിയെന്ന റെക്കോര്‍ഡിലേക്കാണ് വാര്‍ണറുടെ കുതിപ്പ്. തുടര്‍ജയങ്ങളോടെ ഫോമിലേക്കെത്തിയ ഓസ്ട്രേലിയയുടെ അടുത്ത മല്‍സരം ഇംഗ്ലണ്ടിനെതിരെയാണ്.
ഡേവിഡ് വാര്‍ണര്‍, പ്രായം മുപ്പത്തിയേഴായെങ്കിലും ഇന്നും തന്റെ ബാറ്റിങ് കരുത്തിന് കുറവൊന്നുമില്ലെന്ന് തെളിയിക്കുകയാണ് വാര്‍ണര്‍. രണ്ട് സെഞ്ചുറികളുമായി ലോകകപ്പില്‍ റണ്‍സ് വാരിക്കൂട്ടുകയാണ് താരം. മോശം ഫോമിലാണെന്ന് വിമര്‍ശകര്‍ വിധിയെഴുതിയ ശേഷമുള്ള മിന്നും പ്രകടനം താന്‍ ആസ്വദിക്കുന്നുണ്ടെന്ന് വാര്‍ണര്‍ പറയുന്നു. ആദ്യ രണ്ട് മല്‍സരങ്ങളില്‍ പരാജയപ്പെട്ടപ്പോഴുണ്ടായ വിമര്‍ശനങ്ങളാണ് പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിച്ചതെന്നും വാര്‍ണര്‍. തന്റെ കാലം കഴിഞ്ഞെന്നാണ് പലരും വിധിയെഴുതിയത്, പക്ഷേ എനിക്കാവും പോലെ ഞാന്‍ പ്രകടനം മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്. ആദ്യ ഓവറുകളില്‍ പിടിച്ചുനില്‍ക്കാനും പിന്നീട് റണ്‍സ് കണ്ടെത്താനുമാണ് ശ്രമിക്കുന്നത്, വാര്‍ണര്‍ പറയുന്നു. ബാറ്റിങ്ങില്‍ തന്റെ സഹതാരങ്ങളേയും വാര്‍ണര്‍ അഭിനന്ദിച്ചു. മിച്ചല്‍ മാര്‍ഷിനും ട്രാവിഡ് ഹെഡിനുമൊപ്പം ബാറ്റുചെയ്യുന്നത് നല്ല രീതിയില്‍ ആസ്വദിക്കുന്നുണ്ടെന്നും എതിരാളിക്കുമേല്‍ സമ്മര്‍ദം ചെലുത്തുകയെന്നാണ് ടീമിന്റെ ലക്ഷ്യമെന്നും വാര്‍ണര്‍ പറയുന്നു. പരുക്ക് ഭേദമായി തിരികെയത്തിയ ഹെഡിന്റേത് ടോപ് ക്ലാസ് പ്രകടനമായിരുന്നു. ഹെഡ് ആക്രമിച്ച് കളിച്ച് കിവീസ് ബോളര്‍മാര്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ചു. അതിനാല്‍ തനിക്കും ചില മോശം പന്തുകള്‍ ലഭിച്ചു. അതില്‍ ബൗണ്ടറി നേടിയാണ് സ്കോര്‍ ഉയര്‍ത്താന്‍ സാധിച്ചതെന്ന് വാര്‍ണര്‍ പറഞ്ഞു. ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെയാണ് ഓസ്ട്രേലിയയുടെ അടുത്ത മല്‍സരം. തുടര്‍തോല്‍വികളിലാണെങ്കിലും ഇംഗ്ലണ്ട് നിസാരക്കാരല്ലെന്നും വാര്‍ണര്‍ പറഞ്ഞു.
australia's next match is against england
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.