jos

ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ  പ്രകടനം ഞെട്ടിക്കുന്നതെന്ന് ക്യാപ്റ്റന്‍ ജോസ് ബട്്്ലര്‍. ലങ്കയ്ക്കെതിരായ ദയനീയ തോല്‍വിയോടെ ബട്്ലറുടെ ക്യാപ്റ്റന്‍സിയെക്കുറിച്ചും ചോദ്യങ്ങളുയരുകയാണ്. 

നിലവിലെ ഏകദിന ട്വന്റി 20 ചാംപ്യന്‍മാരായ ഇംഗ്ലണ്ടിന്റെ സെമിഫൈനല്‍ സാധ്യത ഏറക്കുറെ അവസാനിച്ചു. സമീപകാല പ്രകടനത്തിന്റെ ആത്മവിശ്വാസത്തില്‍ ഇന്ത്യയിലെത്തിയ ഇംഗ്ലണ്ടിന് ആദ്യമല്‍സരം മുതല്‍ അടിതെറ്റി. മൂന്നാഴ്ചയായി ടീമിന്റെ പ്രകടനം ദയനീയമെന്ന് തുറന്നുസമ്മതിക്കുന്നു ക്യാപ്റ്റന്‍ ബട്്ലര്‍

ക്യാപ്റ്റന്‍സിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് തീരുമാനമെടുക്കേണ്ടത് ക്രിക്കറ്റ് ബോര്‍ഡാണെന്ന് ബട്്ലറുടെ മറുപടി. തുടര്‍ന്നുള്ള എല്ലാ മല്‍സരങ്ങളും ജയിച്ച് ഇംഗ്ലണ്ടിന് െസമിയുറപ്പിക്കണമെങ്കില്‍ അദ്ഭുതം സംഭവിക്കണമെന്നും ബട്്ലര്‍  ടൂര്‍ണമെന്റില്‍ അപരാജിത കുതിപ്പ് നടത്തുന്ന ഇന്ത്യയാണ് അടുത്ത മല്‍സരത്തില്‍ ഇംഗ്ലണ്ടിന്റെ എതിരാളികള്‍.