ചിത്രം X
ബംഗ്ലദേശിനെതിരെ ശുഭ്മാന് ഗില് സെഞ്ചറിയടിച്ചപ്പോള് ഗാലറിയില് നിന്നും ആരവമുയര്ന്നു. ആരാധകരുടെ കണ്ണുകള് സച്ചിന്റെ മകള് സാറയെയും തിരഞ്ഞു. ഗില്ലിന്റെ അര്ധശതകത്തില് കയ്യടിച്ച് ആഹ്ലാദം പ്രകടിപ്പിക്കുന്ന സാറയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളുടെ മനംകവരുന്നത്. സിക്സറുകള്ക്കും ഫോറിനുമെല്ലാം കയ്യടിച്ച് പ്രോല്സാഹിപ്പിക്കുന്ന സാറയുടെ ചിത്രങ്ങളും വൈറലാണ്. ഇരുവരും തമ്മില് പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങള് പരന്നിരുന്നു. ഇതിന് പിന്നാലെയാണ് ഗില്ലിന്റെ കളി കാണാന് സാറ വീണ്ടുമെത്തിയത്.
ഡെങ്കു ബാധിച്ചതിനെ തുടര്ന്ന് ഓസ്ട്രേലിയയ്ക്കും അഫ്ഗാനുമെതിരായ മല്സരങ്ങള് ഗില്ലിന് നഷ്ടപ്പെട്ടിരുന്നു. പാക്കിസ്ഥാനെതിരായ മല്സരത്തില് കളിച്ചുവെങ്കിലും വിക്കറ്റ് വലിച്ചെറിഞ്ഞ് ഗില് അതിവേഗം മടങ്ങുകയായിരുന്നു. എന്നാല് ബംഗ്ലദേശിനെതിരെ കരുതലോടെ കളിച്ച ഗില്ലിനെയാണ് ആരാധകര് കണ്ടത്. ബംഗ്ലദേശി ബൗളര്മാര്ക്കെതിരെ താളം കണ്ടെത്തി വന്ന ഗില്ലിനെ പക്ഷെ 53ല് ബംഗ്ലദേശ് മടക്കി. 55 പന്തുകളില് നിന്നാണ് ഗില് 53 റണ്സ് നേടിയത്. മല്സരത്തില് കോലിയുടെ 48–ാം ഏകദിന സെഞ്ചറിയും പിറന്നു. ഏഴുവിക്കറ്റിനാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്.
Sara Tendulkar's reaction goes viral after shuban gill's fifty
വാര്ത്തകളും വിശേഷങ്ങളും വിരല്ത്തുമ്പില്. മനോരമന്യൂസ് വാട്സാപ് ചാനലില് ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.