ഇന്ത്യ -പാക്കിസ്ഥാന്‍ മല്‍സരത്തിന് മുന്നോടിയായി മുംൈബയില്‍ നിന്ന് അഹമ്മദാബാദിലേയ്ക്ക് കൂടുതല്‍ സ്പെഷല്‍ ട്രെയിനുകള്‍ അനുവദിച്ചു. ഇന്ന് ഉച്ചമുതല്‍ ട്രെയിനുകള്‍ മുംൈബ സെന്‍ട്രലില്‍ നിന്ന് സര്‍വീസ് തുടങ്ങും
ഇന്ത്യ-പാക്കിസ്ഥാന്‍ മല്‍സരം കാണാനുള്ള യാത്രാത്തിരക്ക് പരിഗണിച്ച് ബുധനാഴ്ച വെസ്റ്റേണ്‍ റയില്‍വെ രണ്ട് പ്രത്യേക ട്രെയിന്‍ പ്രഖ്യാപിച്ചിരുന്നു. മുംബൈ – അഹമ്മദാബാദ് ട്രെയിനിലെ മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോകാനെടുത്തത് വെറും 20 മിനിറ്റ്. ഇതോടെയാണ് കൂടുതല്‍ ലോകകപ്പ് സര്‍വീസുകള്‍ പ്രഖ്യാപിച്ചത്. 11.20ന് മുംൈബ സെന്‍ട്രലില്‍ നിന്ന് യാത്രതിരിക്കുന്ന ആദ്യ ട്രെയിന്‍ മല്‍സരദിവസമായ ശനിയാഴ്ച രാവിലെ 7.20ഓട് അഹമ്മദാബാദിലെത്തും. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിക്ക് തിരിച്ച് മുംബൈയിലേക്ക്. അഹമ്മദാബാദില്‍ ഹോട്ടല്‍ മുറികളുടെ നിരക്ക് കുതിച്ചുയര്‍ന്നതിനാല്‍ കേരളത്തില്‍ നിന്നടക്കം മല്‍സരം കാണാന്‍ പോകുന്ന പലരും തങ്ങുന്നത് മുംൈബയിലാണ്.
Special trains from Mumbai to Ahmedabad
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.