ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ബ്ലോക്ബസ്റ്റര്‍ ഫ്രൈഡേ. ഇന്ന് രണ്ട് സ്വര്‍ണമുള്‍പ്പടെ ആറുമെഡലുകളാണ് ടീം നേടിയത്. നാലുമെഡലുകള്‍ കൂടി നേടിയതോടെ ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ മെഡല്‍ നേട്ടം പതിനേഴായി. എട്ടുസ്വര്‍ണം അടക്കം 32 മെഡലുകളുമായി നാലാംസ്ഥാനത്താണ് ഇന്ത്യ.
ഷൂട്ടിങ്ങില്‍ ഷൈന്‍ ചെയ്ത് മുന്നേറുകയാണ് ടീം ഇന്ത്യ. നൂറുമെഡലെന്ന നേട്ടം സ്വപ്നം കാണുന്ന ഇന്ത്യ ആറാം ദിനം തുടങ്ങിയത് സ്വര്‍ണത്തോടെ. 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ ഇന്ത്യന്‍ പുരുഷ ടീം സ്വര്‍ണം നേടി. ഐശ്വരി പ്രതാപ് സിങ്, സ്വപ്നില്‍ സുരേഷ്, അഖില്‍ ഷോറന്‍ സഖ്യത്തിന്റെ മെഡല്‍നേട്ടം ലോക റെക്കോര്‍ഡോടെ
വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റലില്‍ സ്വര്‍ണത്തിനായി ഇന്ത്യന്‍ താരങ്ങളുടെ തകര്‍പ്പന്‍ പോരാട്ടം. ഒടുവില്‍ പലക് ഗൂലിയ സ്വര്‍ണവും ഇഷാ സിങ്ങ് വെള്ളിയും നേടി. നേരത്തെ ഇതേ ഇനത്തില്‍ ടീം ഇവന്റില്‍ പലക് ഗൂലിയയും ഇഷാ സിങ്ങുമടങ്ങിയ ടീം വെള്ളി നേടിയിരുന്നു പുരുഷ ടെന്നിസ് ഡബിള്‍സില്‍ ഫൈനലില്‍ ഇന്ത്യയ്ക്ക് കാലിടറി. രാംകുമാര്‍ രാമനാഥന്‍, സകേത് മെയ്നേനി സഖ്യം ചൈനീസ് തായ്പേയ് താരങ്ങളോട് തോറ്റു സ്ക്വാഷില്‍ ഇന്ത്യന്‍ വനിതകള്‍ വെങ്കലം നേടി.