ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരങ്ങള്‍ക്ക് തുടക്കമാകാന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. മഴ മൂലം മത്സരങ്ങള്‍ മുടങ്ങാതിരിക്കാനുള്ള സംവിധാനങ്ങളെല്ലാം തയ്യാറായിട്ടുണ്ട്. ഈ മാസം 29ന് ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും തമ്മിലാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ആദ്യ മത്സരം. അടുത്തമാസം മൂന്നിന് ഇന്ത്യ-നെതര്‍ലാന്‍ഡ്‌സ് പോരാട്ടത്തോടെ സന്നാഹ മത്സരങ്ങള്‍ അവസാനിക്കും. ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ തിരുവനന്തപുരത്ത് എത്തി. 

 

 

ക്രിക്കറ്റ് ലോകകപ്പ് ആവേശത്തിന്റെ കര്‍ട്ടണ്‍ റൈസറാകും ഇത്തവണത്തെ സന്നാഹ മത്സരങ്ങള്‍. അതിന് പ്രധാനമായും വേദിയാകുന്നത് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും. പിച്ച് നിര്‍മാണമുള്‍പ്പെടെ പൂര്‍ത്തിയായി. അവസാനഘട്ട മിനുക്ക് പണികളിലാണ് സ്റ്റേഡിയം. തിരുവനന്തപുരത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടുരുന്ന മഴ മത്സരങ്ങളുടെ ആവേശം കെടുത്തുമോയെന്ന ആശങ്കയുണ്ട്. പക്ഷെ മഴ പെയ്താലും മത്സരം പൂര്‍ണമായും വാഷ് ഔട്ടായി പോകാതിരിക്കാനുള്ള സന്നാഹങ്ങളെല്ലാം തയ്യാറാണെന്ന് സംഘാടകര്‍ പറയുന്നു. ഒക്ടോബര്‍ രണ്ടിന് നടക്കുന്ന ദക്ഷിണാഫ്രിക്ക-ന്യൂസിലാന്‍ഡ് മത്സരത്തിന്റെയും മൂന്നിന് നടക്കുന്ന ഇന്ത്യ-നെതര്‍ലാന്‍ഡ്‌സ് മത്സരത്തിന്‍റെയും ടിക്കറ്റുകള്‍ നല്ല രീതിയില്‍ വിറ്റു പോകുന്നുണ്ട്. ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്ഥാന്‍, ഓസ്‌ട്രേലി-നെതര്‍ലാന്‍ഡ്‌സ് മത്സരങ്ങളുടെ ടിക്കറ്റുകള്‍ വില്‍പന കുറവാണ്. ഓണ്‍ലൈന് പുറമെ സ്റ്റേഡിയത്തിന് പുറത്ത് ടിക്കറ്റ് വില്‍പ്പനക്കായി ബോക്‌സ് ഓഫീസുകളും തുറന്നിട്ടുണ്ട്. 

 

World Cup cricket warm-up matches; preparations are in the final stage at the Greenfield Stadium 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ