minnu
ഏഷ്യന്‍ ഗെയിംസില്‍ ഇന്ന് ഇന്ത്യക്ക് നേട്ടങ്ങളുടെ ദിവസം. രണ്ട് സ്വര്‍ണം, മൂന്ന് വെള്ളി, ആറ് വെങ്കലം അടക്കം പതിനൊന്ന് മെഡലുകളാണ് ഇന്ത്യ ഇതുവരെ സ്വന്തമാക്കിയത്. മെഡല്‍ പട്ടികയില്‍ അഞ്ചാംസ്ഥാനത്താണ് ഇന്ത്യ. വനിതാ ക്രിക്കറ്റ്  ഫൈനലില്‍ ശ്രീലങ്കയെ 19 റണ്‍സിന് തോല്‍പിച്ച് ക്രിക്കറ്റിലെ ആദ്യസ്വര്‍ണം ഇന്ത്യ നേടിയത്.  117റണ്‍സ്  വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കയ്ക്ക് എട്ടു  വിക്കറ്റിന്  97റണ്‍സാണ് എടുക്കാനായത്.   ഇന്ത്യയ്ക്കായി ടൈറ്റസ് സാധു മൂന്ന് വിക്കറ്റ് വീഴ്ത്തി. സ്വര്‍ണം നേടിയ ടീമില്‍ മലയാളി താരം മിന്നു മണിയും ഉള്‍പ്പെടുന്നു. സ്വര്‍ണനേട്ടത്തില്‍ സന്തോഷമെന്നും ഇന്ത്യന്‍ ജെഴ്സിയില്‍ കളിക്കാനായതില്‍ അഭിമാനമുണ്ടെന്നായിരുന്നു മിന്നുമണി മനോരമന്യൂസിനോട് പറഞ്ഞു.