kohli-gambhir

ഗ്യാലറിയിലിരുന്ന ആരാധകര്‍ക്കുനേരെ നടുവിരലുയര്‍ത്തി അശ്ലീല ആംഗ്യം കാട്ടിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി ഗൗതം ഗംഭീർ. കഴിഞ്ഞ ദിവസം നടന്ന ഏഷ്യാ കപ്പിലെ ഇന്ത്യ-നേപ്പാള്‍ മത്സരം മഴ കാരണം തടസപ്പെട്ടിരുന്നു. ഈ സമയം കമന്റേറ്ററായിട്ടുള്ള ഗംഭീർ കമന്ററി ബോക്‌സിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആരാധകർക്ക് നേരെ ഗംഭീർ അശ്ലീല ആംഗ്യം കാണിക്കുന്ന വിഡിയോ പുറത്ത് വന്നത്. 

നിങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ കണ്ടത് സത്യമല്ല, ഇന്ത്യവിരുദ്ധവും പാക് അനുകൂല മുദ്രാവാക്യങ്ങളും ഉയർന്നതിനാലാണ് താൻ ആ രീതിയിൽ പ്രതികരിച്ചതെന്ന് ഗൗതം ഗംഭീർ പറഞ്ഞു.

'സ്റ്റേഡിയത്തിൽ ആ സമയത്ത് ഉണ്ടായിരുന്ന ഒരു വിഭാഗം കാണികള്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം മുഴക്കി. കശ്മീരിനെക്കുറിച്ച് പലതും വിളിച്ചു പറഞ്ഞു. അങ്ങനെ ചെയ്താല്‍ ഏതൊരു ഇന്ത്യക്കാരനും പ്രതികരിക്കും. അല്ലാതെ അത് പറഞ്ഞവരോട് പ്രതികരിക്കാരെ ചിരിച്ചുകൊണ്ടു നടന്നു പോകാനാവില്ല. ഇതാണ് വൈറലായ ആ വീഡിയോയുടെ സത്യം.' ഗംഭീർ പറയുന്നു. നേരത്തെ കോലി ആരാധകർക്ക് നേരെ ഗൗതം ഗംഭീർ അശ്ലീല ആംഗ്യം കാണിച്ചുവെന്ന തരത്തിലായിരുന്നു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. 

ഏഷ്യാ കപ്പ് ക്രിക്കറ്റിനിടെ പാക്കിസ്ഥാൻ താരങ്ങളുമായി ഇന്ത്യൻ താരങ്ങൾ സൗഹൃദം പുതുക്കിയ വീഡിയോ രസിക്കാതെ  ഗൗതം ഗംഭീർ പ്രതികരിച്ചത് വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ഇത്തരം സൗഹൃദങ്ങൾ സ്റ്റേഡിയത്തിനു പുറത്തുമതിയെന്നാണു ഗംഭീറിന്റെ നിലപാട്. ഇന്ത്യയിലെ 140 കോടി ജനങ്ങളെ പ്രതിനിധീകരിക്കുന്ന ടീം പാക്കിസ്ഥാനോട് ഗ്രൗണ്ടിൽ ഇത്ര സൗഹൃദത്തോടെ പെരുമാറേണ്ടതില്ലെന്ന് ഗംഭീർ ഒരു സ്പോർട്സ് മാധ്യമത്തിലെ ചർച്ചയിലായിരുന്നു പ്രതികരിച്ചത്.

 

Gambhir Reveals Actual Reason for His Controversial Gesture: 'Any Indian Would React How I Did'