hatrick

TAGS

 

=ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒറ്റദിവസം പിറന്നത് മൂന്ന് ഹാട്രിക്. മാഞ്ചസ്റ്റർ സിറ്റിക്കായി എർലിങ് ഹാളണ്ടും ടോട്ടനം ഹോട്സ്പറിനായി സൺ ഹ്യൂൻ മിന്നും ഹാട്രിക് നേടി. ബ്രൈട്ടന്റെ പതിനെട്ട് വയസുകാരൻ ഇവാൻ ഫെർഗുസൻ ന്യൂകാസിൽ യുണൈറ്റഡിന് എതിരെയാണ് കരിയറിലെ ആദ്യ ഹാട്രിക്ക് സ്വന്തമാക്കിയത്. 28 വർഷത്തിന് ശേഷമാണ് പ്രീമിയർ ലീഗിൽ ഒരുദിവസം രണ്ടിലേറെ താരങ്ങൾ ഹാട്രിക് നേടുന്നത്. അതേസമയം  ഇക്കുറി ട്രാൻസ്ഫർ വിൻഡോയിൽ ഏറ്റവും അധികം പണം ചെലവിട്ട് താരങ്ങളെ സ്വന്തമാക്കിയ ചെൽസിയെ നോട്ടിങ്ങം ഫോറസ്റ്റ് 1-0 ന് അട്ടിമറിച്ചു.

 

എർലിങ് ഹാളണ്ടും ജൂലിയൻ അൽവാരസും രണ്ടും കൽപ്പിച്ചിറങ്ങിയതോടെ തകർന്നടിഞ് ഫുള്ളം. സിറ്റിയുടെ ജയം 5-1ന് . പ്രീമിയർ ലീഗിൽ അതിവേഗം 50 അസിസ്റ്റും ഗോളും നേടുന്ന താരമായി ഹാളണ്ട് ചരിത്രമെഴുതി. വേണ്ടിവന്നത് വെറും 39 മത്സരങ്ങൾ. 31 ആം മിനിറ്റിൽ അൽവാരസിന്റെ ഗോളിന് വഴിയൊരുക്കി ഹാളണ്ട്‌.   രണ്ട് മിനിറ്റിനകം ഫുള്ളം സമനില ഗോൾ നേടി സിറ്റിയെ ഞെട്ടിച്ചു. ആദ്യ പകുതി അവസാനിക്കും മുൻപ് നാഥൻ അക്കെയുടെ ഗോളിൽ സിറ്റി ലീഡ് തിരിച്ചുപിടിച്ചു.  രണ്ടാം പകുതിയിലായിരുന്നു ഹാളണ്ടിന്റെ മൂന്ന് ഗോളുകളും. സൺ ഹ്യൂൻ മിന്നിന്റെ ഹാട്രിക്കിൽ ടോട്ടനം ബേൺലിയെ 5-2ന് തകർത്തു 

 

നാലാം മിനിറ്റിൽ ലീഡ് വഴങ്ങിയ ശേഷമായിരുന്നു ടോട്ടനമിന്റെ തിരിച്ചടി. മൈക്കിൾ ഓവനും റോബി ഫൗളർക്കും ശേഷം പ്രീമിയർ ലീഗിൽ ഹാട്രിക് നേടുന്നു പ്രായം കുറഞ്ഞ താരമായി ബ്രൈട്ടന്റെ ഐറിഷ് സ്‌ട്രൈക്കർ ഇവാൻ ഫെർഗൂസൺ.  ന്യൂകാസിലിനെ 3-1ന് തോൽപിച്ചതോടെ ബ്രൈട്ടൺ പോയിന്റ്‌ നിലയിൽ നാലാം സ്ഥാനത്തെത്തി. കരുത്തരായ ചെൽസിയെ നോട്ടിങ്ങം ഫോറസ്റ്റ് 1-0 ന് അട്ടിമറിച്ചു. ആന്റണി എലങ്കയാണ് ഫോറസ്റ്റിന്റെ വിജയഗോൾ നേടിയ