cricket

ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങൾ ഒരു മാസം അകലെ ടിക്കറ്റ് വിൽപ്പന അതിവേഗം പുരോഗമിക്കുകയാണ്. ചെന്നൈയിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിനുള്ള ടിക്കറ്റുകൾ ഭൂരിഭാഗവും വിറ്റഴിഞ്ഞു. ഇന്ത്യ പാകിസ്ഥാൻ മത്സരത്തിനുള്ള  ടിക്കറ്റ് പ്രീ സെയിൽ ആരംഭിച്ച് രണ്ടു മണിക്കൂറിനുള്ളിലാണ് കാലിയായത്. ഇതോടെ പ്രതിഷേധവുമായി ആരാധകര്‍ രംഗത്തെത്തി.

 

ഒരു വശത്ത് ടിക്കറ്റ് കരസ്ഥമാക്കിയവരുടെ ആഹ്ലാദപ്രകടനം, മറുവശത്ത് ടിക്കറ്റ് കിട്ടാത്തതിന്, വില്പന നടത്തുന്ന  സ്വകാര്യ പ്ലാറ്റ്ഫോമിന് എതിരെ അടക്കം പ്രതിഷേധവും.  ഓഗസ്റ്റ് 25 മുതലാണ് ഇന്ത്യയിലെ ലോകകപ്പ് മത്സരങ്ങളുടെ ഓൺലൈൻ ടിക്കറ്റ് വിൽപ്പന ആരംഭിച്ചത്. വിദേശ ടീമുകളുടെയും ഇന്ത്യയുടെ സന്നാഹ മത്സരങ്ങൾക്കും ഉള്ള ടിക്കറ്റ് ആണ് ആദ്യഘട്ടത്തിൽ വിറ്റത്.  മാസ്റ്റർ കാർഡ് ഉടമകൾക്കായി ചുരുങ്ങിയ അളവിൽ പ്രീസെയിലും നടന്നിരുന്നു. ഈ വില്പന ആരംഭിച്ചത് മണിക്കൂറുകൾക്കും ടിക്കറ്റ് കാലിയായതോടെയാണ് പ്രതിഷേധമുയർന്നത്. ഇന്ത്യൻ ടീമിൻറെ മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപ്പന യഥാർത്ഥത്തിൽ ഇന്നലെയാണ് ആരംഭിച്ചത്. ഇന്ത്യയുടെ ആദ്യ മത്സരം ചെന്നൈയിൽ ഓസ്ട്രേലിയയിലേക്ക് എതിരെയാണ്.  ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലെ ടിക്കറ്റ് വിൽപ്പന ഇന്നലെ ആരംഭിച്ച് മണിക്കൂറുകൾക്കകം കാലിയായി. സമാനമായി ഡൽഹി പൂണെ എന്നിവിടങ്ങളിലെയും ടിക്കറ്റ് വിൽപ്പനയും ഇന്നലെ ആയിരുന്നു. മുംബൈ, ധർമ്മശാല , ലക്നൗ എന്നിവിടങ്ങളിലെ ടിക്കറ്റ് വിൽപ്പന ഇന്ന് രാത്രി 8:00 മണിക്കാണ് ആരംഭിക്കുന്നത്.  ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ പാകിസ്ഥാൻ മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന സെപ്റ്റംബർ മൂന്നിനാണ്. 7 ഘട്ടങ്ങളായി സെപ്റ്റംബർ 15 വരെയാണ് വിൽപ്പന നടക്കുന്നത്.