rling-haaland-aitana-bonmat

യുവേഫ പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയുടെ എർലിങ് ഹാളന്റിന്. ലയണൽ മെസിയെയും കെവിൻ ഡിബ്രുയിനയെയും പിന്നിലാക്കിയാണ് പുരസ്കാര നേട്ടം. സ്പെയിനിന്റെ ഐത്താനാ ബോൺമാറ്റി മികച്ച വനിതാ താരം. മാഞ്ചസ്റ്റർ സിറ്റിയുടെ പെപ് ഗാർഡിയോള മികച്ച പരിശീലകൻ. ഇംഗ്ലണ്ടിനെ വനിതാ ലോകകപ്പിന്റെ ഫൈനലിൽ എത്തിക്കുന്നതിൽ സരിന വീഗ്‌മാന്‍റെ പരിശീനം നിർണായകമായി. മാഞ്ചസ്റ്റർ സിറ്റിയെ ചാംപ്യൻസ് ലീഗ്, പ്രീമിയർ ലീഗ്, എഫ്എ കപ്പ് കിരീട നേട്ടങ്ങളിൽ എത്തിച്ച പരിശീലകനാണ് ഗാർഡിയോള. ജർമന്‍ ഫുട്ബോൾ മാനേജൻ മിറോസ്ലോവ് ക്ലോസെ പ്രസിഡന്റ്സ് അവാർഡിനും അര്‍ഹനായി.

 

Haaland, Bonmati win UEFA Player of the Year Awards