റെക്കോര്‍ഡുകള്‍ മറികടന്ന് മെസി മിന്നും പ്രകടനവുമായി നിറയുന്നതോടെ മെസിയുടെ അരങ്ങേറ്റ മത്സരത്തിന്റെ ടിക്കറ്റ് വിലയും കുതിക്കുന്നു. 2.48 ലക്ഷം രൂപ വരെ ടിക്കറ്റിന്റെ വില എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. റെഡ് ബുള്‍ ന്യൂയോര്‍ക്കിന് എതിരെയാണ് മെസിയുടെ എംഎല്‍എസ് മത്സരത്തിന്റെ നിരക്കാണ് രണ്ട് ലക്ഷം കടന്നിരിക്കുന്നത്.
റെഡ് ബുള്‍ ന്യൂയോര്‍ക്കിന്റെ തട്ടകത്തിലാണ് മത്സരം. ഇന്റര്‍ മയാമി–റെഡ് ബുള്‍ ന്യൂയോര്‍ക്ക് മത്സരത്തിന്റെ ശരാശരി ടിക്കറ്റ് വില 41000 രൂപയാണ്. അമേരിക്കയിലെ എന്‍എഫ്എല്‍ മത്സരങ്ങളുടെ ശരാശരി ടിക്കറ്റ് നിരക്കിനേക്കാള്‍ കൂടുതലാണ് ഇത്. മെസിയുടെ വരവോടെയാണ് എന്‍എഫ്എലിന്റെ ടിക്കറ്റ് നിരക്കിനേയും മറികടക്കാന്‍ എംഎല്‍എസിന് സാധിച്ചിരിക്കുന്നത്.
ഇന്റര്‍ മയാമിയുടെ എഫ്സി ഡള്ളാസിന് എതിരായ ലീഗ് കപ്പ് മത്സരത്തിന്റെ ടിക്കറ്റ് നിരക്കായ 678 ഡോളറാണ് ഇതുവരെയുള്ള ഉയര്‍ന്ന നിരക്ക്. എന്നാല്‍ ആ റെക്കോര്‍ഡ് ഇന്റര്‍ മയാമിയുടെ റെഡ്ബുള്‍ ന്യൂയോര്‍ക്കിനെതിരായ മത്സരത്തോടെ തകര്‍ന്നേക്കും. ഇന്റര്‍ മയാമിക്കെതിരായ മത്സരം 82500 കാണികളെ ഉള്‍ക്കൊള്ളാനാവുന്ന മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ വെച്ച് നടത്താനാണ് റെഡ് ബുള്‍ ന്യൂയോര്‍ക്കിന്റെ നീക്കം. എന്നാല്‍ ആ ദിവസം തന്നെ എന്‍എഫ്എല്‍ മത്സരം ഉണ്ടെന്നതിനാല്‍ 25000 കാണികളെ ഉള്‍ക്കൊള്ളാനാവുന്ന റെഡ് ബുള്‍ അരീനയില്‍ വെച്ച് മത്സരം നടത്താനാണ് സാധ്യത.