സൗദി ക്ലബായ അല്‍ ഇത്തിഹാദിലേക്ക് ചേക്കേറുകയാണെന്ന സൂചന നല്‍കി ലിവര്‍പൂള്‍ സൂപ്പര്‍ താരം മുഹമ്മദ് സല. സലയെ ക്ലബ് വില്‍പനയ്ക്ക് വച്ചിട്ടില്ലെന്നും സൗദി ക്ലബുമായി ഒരു കരാറിലും എത്തിച്ചേര്‍ന്നിട്ടില്ലെന്നുമായിരുന്നു ഇതിനോട് ലിവര്‍പൂളിന്റെ പ്രതികരണം.
ആഴ്ച തോറും 3,50,000 പൗണ്ടാണ് (3 കോടി 64 ലക്ഷം രൂപ) ലിവര്‍പൂള്‍ ഇപ്പോള്‍ സലയ്ക്ക് നല്‍കുന്നത്. ഇതിലും ഉയര്‍ന്ന തുകയാണ് അല്‍ ഇത്തിഹാദ് വാഗ്ദാനം ചെയ്തെതന്നാണ് റിപ്പോര്‍ട്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് അല്‍ നാസര്‍ നല്‍കുന്നതിലും ഉയര്‍ന്ന പ്രതിഫലം നല്‍കി സലയെ കൊണ്ടുവരാന്‍ അല്‍ ഇത്തിഹാദ് ശ്രമിക്കുന്നുണ്ടെന്നും സൂചനയുണ്ട്. 17.5 കോടി പൗണ്ടാണ് നിലവില്‍ ക്രിസ്റ്റ്യാനോയുടെ വാര്‍ഷിക പ്രതിഫലം.
കഴിഞ്ഞ ആറ് സീസണുകളായി ലിവര്‍പൂളിന്റെ ഏറ്റവും മികച്ച സ്ട്രൈക്കറാണ് സല. ശനിയാഴ്ച നടന്ന കളിയില്‍ ബേണ്‍മൗത്തിനെതിരെ നേടിയ ഗോള്‍ സലയെ സ്റ്റീവന്‍ ജെറാഡിന്റെ 187 ഗോള്‍ നേട്ടത്തിനൊപ്പമെത്തിച്ചു. ലിവര്‍പൂളിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരുെട പട്ടികയില്‍ അഞ്ചാമനാണ് സല. പ്രീമിയര്‍ ലീഗില്‍ അഞ്ചാമതെത്തിയതിനെ തുടര്‍ന്ന് ചാംപ്യന്‍സ് ലീഗില്‍ ഇക്കുറി ലിവര്‍പൂളുണ്ടാകില്ല. സലയെത്തിയതിന് ശേഷം ആദ്യമായാണ് ലിവര്‍പൂള്‍ ചാംപ്യന്‍സ് ലീഗില്‍ നിന്നൊഴിവാകുന്നത്.
Liverpool's star striker Mohammed Salah has agreed to transfer to Al-Ittihad; The Reds deny reports