ചിത്രം: google

ചിത്രം: google

ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മാര്‍ ഇന്ത്യയിലേക്ക്. എഎഫ്സി ചാംപ്യന്‍സ് ലീഗില്‍ മുംബൈ എഫ്സിക്കെതിരെയാകും നെയ്മാര്‍ കളിക്കാനെത്തുക. സൂപ്പര്‍ ലീഗില്‍ ഗ്രൂപ് ഡിയിലാണ് നെയ്മാറിന്റെ ക്ലബായ അല്‍ഹിലാലും മുംബൈ എഫ്സിയും ഉള്ളത്. പിഎസ്ജി വിട്ട് കഴിഞ്ഞയാഴ്ചയാണ് നെയ്മാര്‍ അല്‍ഹിലാലിലെത്തിയത്. രണ്ട് വര്‍ഷത്തേക്ക് ഏകദേശം 1460 കോടി രൂപയ്ക്കാണ്  നെയ്മാറുമായി ക്ലബ് കരാറിലെത്തിയത്. 18 തവണ സൗദി പ്രൊലീഗും നാല് തവണ ഏഷ്യന്‍ ചാംപ്യന്‍സ് ലീഗും നേടിയ കരുത്തന്‍മാരാണ് അല്‍ ഹിലാല്‍.  

 

അടുത്ത മാസം 18 മുതലാണ് എഎഫ്സി ചാംപ്യന്‍സ് ലീഗ് മല്‍സരങ്ങള്‍ ആരംഭിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ടീമും വരുമെന്ന് വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും ഗ്രൂപ്പ് ഇയില്‍ ആയതിനാല്‍ വരുന്നില്ലെന്ന് പിന്നീട് സ്ഥിരീകരിച്ചു. ജാപ്പനീസ് ടീമായ ഉര്‍വ റെഡ് ഡയമണ്ട്സ് അല്‍ഹിലാനിലെ  കഴിഞ്ഞ മല്‍സരത്തില്‍ 2–1 ന് തകര്‍ത്തിരുന്നു. പക്ഷേ ആഭ്യന്തര മല്‍സരങ്ങള്‍ നടക്കുന്നതിനാല്‍ യുആര്‍ഡി എഫ്സിയില്‍ പങ്കെടുക്കാനെത്തില്ല. ഇത് രണ്ടാം തവണയാണ് എഎഫ്സിയില്‍ മുംബൈസിറ്റി കളിക്കാനിറങ്ങുന്നത്. 2021–22 ല്‍ നടന്ന കളിയില്‍ എയര്‍ഫോഴ്സ് ക്ലബിനെ സിറ്റി പരാജയപ്പെടുത്തിയിരുന്നു. 

 

 

Neymar is coming to India; Mumbai FC drawn alongside Al Hilal