
സൗദി ക്ലബ് അല്‍ ഹിലാലിലെ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന്റെ അരങ്ങേറ്റം വൈകും. പരുക്കിനെ തുടര്‍ന്ന് സെപ്തംബര്‍ വരെ നെയ്മറിന് കളിക്കളത്തിലേക്ക് എത്താനാവില്ലെന്നാണ് അല്‍ ഹിലാല്‍ മാനേജര്‍ ജോര്‍ജ് ജീസസ് വ്യക്തമാക്കുന്നത്.
സര്‍ഗാത്മക കളിക്കാരനാണ് നെയ്മര്‍. നെയ്മറിന്റെ വരവ് ടീമിന് കരുത്തേകും. എന്നാല്‍ ചെറിയ പരുക്ക് നെയ്മറെ അലട്ടുന്നുണ്ട്. അതിനാല്‍ നെയ്മര്‍ക്ക് എപ്പോള്‍ കളിക്കളത്തിലേക്ക് എത്താനാവും എന്ന് അറിയില്ല. സെപ്തംബര്‍ പകുതിയാകുമ്പോഴേക്കും ടീമിനൊപ്പം ചേരാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്, അല്‍ ഹിലാല്‍ പരിശീലകന്‍ വ്യക്തമാക്കി.
രണ്ട് വര്‍ഷത്തെ കരാറിലാണ് നെയ്മര്‍ അല്‍ ഹിലാലിലേക്ക് എത്തിയത്. 160 മില്യണ്‍ യൂറോയാണ് പ്രതിഫലം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ സൗദി പ്രോ ലീഗിലേക്ക് യൂറോപില്‍ നിന്ന് ഏറ്റവും ഒടുവിലെത്തിയ താരമാണ് നെയ്മര്‍. ബെന്‍സെമയും എന്‍ഗോളോ കാന്റെയും ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോ വഴിയാണ് സൗദിയിലേക്ക് എത്തിയത്.