neymar1408

സൗദി പ്രോ ലീഗിലേക്ക് വമ്പന്മാരുടെ ഒഴുക്ക് തുടരുകയാണ്. ഒടുവിലായി ബ്രസീല്‍ താരം നെയ്മ‌ര്‍ ആണ് സൗദി പ്രോ ലീഗിലേക്ക് എത്തുന്നത്. അല്‍ ഹിലാലിലേക്കാണ് നെയ്മര്‍‌ പോകുന്നത്.  ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുമായി അല്‍ ഹിലാല്‍ രണ്ടുവര്‍ഷത്തേക്ക് കരാറിലെത്തിയിട്ടുണ്ട്. രണ്ടുവര്‍ഷത്തേക്ക് 1451കോടിരൂപയാണ് അല്‍ ഹിലാല്‍ താരത്തിന് നല്‍കുന്നത്. 

 

ഈ വര്‍ഷം ജനുവരിയില്‍ റൊണാള്‍ഡോ സൗദി പ്രോ ലീഗിലേക്ക് എത്തിയപ്പോള്‍ അത് ഫുട്ബോള്‍ ലോകത്തെ വമ്പന്‍ വാര്‍ത്തകളിലൊന്നായിരുന്നു. റൊണാള്‍ഡോയ്ക്ക് പിന്നാലെ കരിം ബെന്‍സേമയെ അല്‍ ഹിലാലേക്ക് എത്തിച്ച് സൗദി പ്രോ ലീഗ് വീണ്ടും ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ചു. പിന്നാലെയാണ് ബ്രസീലിന്‍റെ സൂപ്പര്‍ താരം നെയ്മറും സൗദിയിലേക്ക് എത്തുന്നത്. 

 

2017ല്‍ ഫുട്ബോള്‍ ലോകത്തെ റെക്കോര്‍ഡ് തുകയ്ക്കാണ് പിഎസ്‍ജി ബാര്‍സിലോനയില്‍ നിന്ന് നെയ്മറെ എത്തിച്ചത്. അതേസമയം 2012 കോടി രൂപയാണ് സ്പാനിഷ് ലീഗില്‍ നിന്ന് ഫ്രെഞ്ച് ലീഗിലേക്ക് എത്തിയപ്പോള്‍ നെയ്മര്‍ക്ക് ലഭിച്ചത്.  കരിം ബെന്‍സേമയ്ക്കൊപ്പം നെയ്മാര്‍ കൂടി അല്‍ ഹിലാലിലെത്തുമ്പോള്‍ സൗദി പ്രോ ലീഗില്‍ ഇനി മല്‍സരം കനക്കും. 

 

Neymar to join Saudi Pro League