neymar12

ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ അല്‍ ഹിലാലിലേക്ക് ചേക്കേറിയേക്കും. ഈ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ക്ലബ് വിടാനുള്ള താത്പര്യം നെയ്മര്‍ പിഎസ്ജിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ബാര്‍സയും അല്‍ ഹിലാലുമാണ് നെയ്മറിന് വേണ്ടി ട്രാന്‍സ്ഫര്‍ വിപണിയില്‍ വന്‍ തുകകള്‍ മുന്‍പില്‍ വെച്ച് രംഗത്തുള്ളത്. 

അല്‍ഹിലാലുമായി പിഎസ്ജി ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും സൗദി ക്ലബോ നെയ്മറോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. എംഎല്‍എസില്‍ നിന്നും നെയ്മറെ സ്വന്തമാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ അല്‍ഹിലാല്‍ നെയ്മറെ സ്വന്തമാക്കാനുള്ള സാധ്യതയാണ് കൂടുതലെന്നാണ് ഫുട്ബോള്‍ ട്രാന്‍സ്ഫര്‍ സ്പെഷ്യലിസ്റ്റ് ഫാബ്രിസിയോ പറയുന്നത്. 

2017ലാണ് നെയ്മര്‍ ബാര്‍സയില്‍ നിന്ന് പിഎസ്ജിയിലേക്ക് റെക്കോര്‍ഡ് ട്രാന്‍സ്ഫറിലൂടെ എത്തുന്നത്. 243 മില്യണ്‍ ഡോളറായിരുന്നു ട്രാന്‍സ്ഫര്‍ തുക. 100 മില്യണ്‍ യൂറോ എന്ന റെക്കോര്‍ഡ് തുക മുന്‍പില്‍ വെച്ചാണ് അല്‍ ഹിലാല്‍ നെയ്മറെ പിഎസ്ജിയില്‍ നിന്ന് സ്വന്തമാക്കാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.