tomresponce

ഏഷ്യന്‍ ഗെയിംസില്‍ ഇത്തവണ ഇന്ത്യ ഏറെമുന്നേറുമെന്ന് ഇന്ത്യന്‍വോളി പുരുഷ ടീമിന്റെ സഹപരിശീലകന്‍ ടോം ജോസഫ്. ഇന്ത്യന്‍ ടീമിന്റെ സഹപരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടതില്‍ ടോം സന്തുഷ്ടി പ്രകടിപ്പിച്ചു. ബെംഗളൂരുവിലാണ് ടീം ക്യാംപ്.

 

ബിപിസിഎല്ലിന്റെയും, ഹൈദ്രാബാദ് ബ്ലാക് ഹോക്ക്സിന്റെയും മുഖ്യപരിശീലകനായ ടോം, ആദ്യമായാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലക പട്ടികയില്‍ ഇടംപിടിക്കുന്നത്. കളിക്കാരനെന്ന നിലയില്‍ പത്തുവര്‍ഷത്തിലെറെ ദേശീയടീമിന്റെ നെടുംതൂണായിരുന്നതിന്റെ അനുഭസമ്പത്തുമുണ്ട്. അതുകൊണ്ടുതന്നെ പുതിയ ചുമതലയിലും ശോഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ്.

 

ടീമിന് മുകവ് പുലര്‍ത്താനാകുമെന്നും മുന്നേറാനാകുമെന്നുമാണ് പ്രതീക്ഷ. ബെംഗളൂരുവിലാണ് ടീം ക്യാംപ്. ടീമിനെ ഒത്തിണക്കമുള്ളതാക്കി മാറ്റാനുള്ള ശ്രമത്തിലാണ്. ബിപിസിഎല്ലിലെ ജീവനക്കാരനായ ടോമിന് സ്ഥാപനത്തിന്റെ പൂര്‍ണപിന്തുണയുമുണ്ട്. ദേശിയ ഗെയിംസില്‍ ജേതാക്കളായ കേരള ടീമിന്റെ പരിശീലകസംഘത്തില്‍ ഉണ്ടായിരുന്നു. പുതിയ ദൗത്യവും വിജയമാക്കാനുള്ള ഒരുക്കത്തിലും പ്രയത്നത്തിലുമാണ് ഇന്ത്യയുടെ മുന്‍ നായകന്‍