ചിത്രം: AFP

ലുസെയ്ൻ ഡയമണ്ട് ലീഗിൽ ജാവലിൻത്രോയിൽ 87.66 മീറ്റർ എറിഞ്ഞിട്ട നീരജ് ചോപ്രയ്ക്ക് വീണ്ടും ഒന്നാം സ്ഥാനം. ഇത് രണ്ടാം തവണയാണ് നീരജ് ലുസെയ്നില്‍ ഒന്നാമനാകുന്നത്. ഫൗളിലൂടെ തുടങ്ങിയ നീരജ് രണ്ടാം ശ്രമത്തിൽ 83.5 മീറ്റർ പിന്നിട്ടു. മൂന്നാം ഊഴത്തിൽ 85.04 മീറ്റർ എറിഞ്ഞ് രണ്ടാംസ്ഥാനത്തെത്തിയ നീരജിന്റെ നാലാം ഊഴം ഫൗളായി. അഞ്ചാമത്തെ ശ്രമത്തില്‍ 87.66 മീറ്റര്‍ പ്രകടനം കാഴ്ച വച്ചതോടെയാണ് ഒന്നാം സ്ഥാനത്തേക്ക് താരമെത്തിയത്. 

 

ആദ്യ ഊഴത്തില്‍ 86.20 എറിഞ്ഞിട്ട ജര്‍മനിയുടെ ജുലിയന്‍ വെബറില്‍ നിന്ന് കടുത്ത മല്‍സരമാണ് നീരജിന് നേരിടേണ്ടി വന്നത്. പരുക്കിനെ തുടര്‍ന്ന് ഒരു മാസത്തോളം നീരജ് ചികില്‍സയിലായിരുന്നു.

 

 

Neeraj Chopra wins Lausanne Diamond League