messilewa

മെസിയുടെ ട്രാന്‍സ്ഫര്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തന്നെ അസ്വസ്ഥപ്പെടുത്തിയിരുന്നതായി ബാഴ്സ സ്ട്രൈക്കര്‍ ലെവന്‍ഡോസ്കി. ബാര്‍സയിലേക്ക് മെസി എത്തുന്നത് സംബന്ധിച്ച് ഓരോ ദിവസവും വന്നുകൊണ്ടിരുന്ന വാര്‍ത്തകള്‍ക്കെതിരെയാണ് പോളിഷ് നായകന്റെ പ്രതികരണം. 

മെസി ബാര്‍സയിലേക്ക് എത്താന്‍ 90 ശതമാനം സാധ്യത എന്ന് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യും. അടുത്ത ദിവസം സാധ്യത 10 ശതമാനം മാത്രമെന്ന വാര്‍ത്ത വരും. ഇങ്ങനെയുള്ള വാര്‍ത്തകള്‍ അസംബന്ധമാണ്. ബാര്‍സയെ സംബന്ധിച്ച വിവരങ്ങള്‍ ഫോളോ ചെയ്യുക പ്രയാസമാണ്. വിവരങ്ങള്‍ അറിയേണ്ട സമയം ആരെയാണ് വിളിക്കേണ്ടത് എന്ന് എനിക്കറിയാം. എന്താണ് അവസ്ഥ എന്നും എന്തെല്ലാമാണ് സാധ്യതകള്‍ എന്നും എനിക്കറിയാനാവും, ലെവന്‍ഡോസ്കി പറയുന്നു. 

മെസിക്കൊപ്പം കളിക്കാനുള്ള അഗ്രയും മെയില്‍ ലെവന്‍ഡോസ്കി വ്യക്തമാക്കിയിരുന്നു. ബാര്‍സയിലേക്ക് മെസി മടങ്ങിയെത്തിയേക്കും എന്ന സാധ്യതകള്‍ ശക്തമായെങ്കിലും എംഎല്‍എസ് ക്ലബായ ഇന്റര്‍ മയാമിയാണ് മെസി തെരഞ്ഞെടുത്തത്.