chetansharmwb

സ്റ്റിങ് ഓപറേഷനിലെ വെളിപ്പെടുത്തലിനു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സിലക്ഷന്‍ കമ്മിറ്റിയില്‍ നിന്നും രാജിവെച്ച ചേതന്‍ ശര്‍മ തിരിച്ചു വരുന്നു.  ദുലീപ് ട്രോഫി മത്സരങ്ങൾക്കുള്ള നോർത്ത് സോൺ ടീമിനെ തിരഞ്ഞെടുക്കാനുള്ള മീറ്റിങ്ങിൽ അധ്യക്ഷനായിരുന്നത് ചേതൻ ശർമയാണ്. ജൂൺ 28നാണ് ദുലീപ് ട്രോഫി മത്സരങ്ങൾ ആരംഭിക്കുന്നത്.

സ്വകാര്യചാനല്‍ നടത്തിയ സ്റ്റിങ് ഓപ്പറേഷന്റെ ഭാഗമായി ചേതന്‍ നല്‍കിയ അഭിമുഖം ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. 2022ലെ ടി20 മത്സരത്തിലെ ഇന്ത്യയുടെ മോശം പ്രകടനത്തെത്തുടര്‍ന്ന് ചേതനെയും അദ്ദേഹത്തിന്റെ സിലക്ഷന്‍ കമ്മിറ്റിയെയും ബിസിസിഐ പുറത്താക്കിയിരുന്നു. മാസങ്ങള്‍ക്കിപ്പുറം അദ്ദേഹം വീണ്ടും അപേക്ഷിക്കുകയും ചീഫ് സെലക്ടറായി തിരിച്ചെത്തുകയുമായിരുന്നു. പൂര്‍ണ ഫിറ്റ്നസ് ഇല്ലാത്ത ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം താരങ്ങള്‍ മത്സരത്തിനു ഇറങ്ങാന്‍ ഉത്തേജക കുത്തിവെയ്പ് എടുക്കുന്നത് പതിവാണെന്നായിരുന്നു ചേതന്‍ ശര്‍മയുടെ വിവാദമായ വെളിപ്പെടുത്തല്‍..

 

ChetanSharma back to BCCI after four months