mbappepkg

 

കിലിയൻ എംബാപ്പയെ വിൽക്കാനൊരുങ്ങുകയാണ് പി എസ്‌ ജി. കരാര്‍ പുതുക്കില്ലെന്ന് എംബാപ്പെ ക്ലബിനെ അറിയിച്ചു. അടുത്ത വർഷം താരത്തെ സൗജന്യമായി 

കൈവിടുന്നത്‌ ഒഴിവാക്കുകയാണ് പി.എസ്.ജിയുടെ ലക്ഷ്യം. മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ പി എസ്‌ ജിയുമായി കരാർ പുതുക്കില്ലെന്ന് കിലിയൻ എംബാപ്പെ അറിയിച്ചു. ഇതോടെ 2024 സീസൺ അവസാനിക്കുന്നതോടെ എംബപ്പേയ്ക്ക് പി എസ്‌ ജി വിടാം. ക്ലബ് റെക്കോർഡ് കരാർതുക നൽകി നിലനിർത്തിയ താരത്തെ വെറുതെയങ്ങു കൈവിടുന്നത്. ഒഴിവാക്കാൻ ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ എംബാപ്പയെ വിറ്റ് കാശാക്കാനാണ് പി എസ്‌ ജി ശ്രമം. കഴിഞ്ഞ തവണ എംബാപ്പയെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് ശ്രമിച്ചു 

പരാജയപ്പെട്ടിരുന്നു. എംബപ്പേ റയലിൽ എത്തുമോ എന്ന ചോദ്യത്തിന്, വരും പക്ഷെ ഇക്കുറിയുണ്ടാകില്ല എന്നാണ് റയൽ പ്രസിഡന്റ് പെരെസ് പറഞ്ഞത്. കരിം 

ബെന്‍സേമയ്ക്ക് പകരക്കാരനായി ഹാരി കെയ്നെയാണ് റയല്‍ പരിഗണിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് മറ്റൊരു സാധ്യത. യുണൈറ്റഡിന് പുതിയ ഉടമകൾ 

വരുമോ എന്നത് ആശ്രയിച്ചിരിക്കും എംബാപ്പയുടെ വരവും. ഖത്തർ രാജകുടുംബം യുണൈറ്റഡ് വാങ്ങിയാൽ  എംബപ്പേയും ടീമിൽ എത്തിയേക്കും. ബ്രിട്ടീഷ്‌ 

കോടീശ്വരൻ ജിം റാഡ്ക്ലിഫും മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാൻ രംഗത്തുണ്ട്. മാഞ്ചസ്റ്ററിൽ എംബപ്പേ - ഹാളന്റ് പോരാട്ടം കാണാം എന്ന പ്രതീക്ഷയിലാണ് 

ആരാധകരും.

Kylian Mbappe informs PSG he will not extend contract