pujara-gill-image-845-440

TAGS

ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് സെഞ്ചുറി. ടെസ്റ്റ് കരിയറിലെ രണ്ടാം സെഞ്ചുറി നേടിയ ഗില്‍ 128 റണ്‍സ് നേടി പുറത്തായി. നേഥന്‍ ലയണിലാണ് വിക്കറ്റ്. മൂന്നാം ദിനം മല്‍സരം അവസാനിച്ചപ്പോള്‍ ഇന്ത്യ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെന്ന നിലയിലാണ്. 59 റണ്‍സുമായി വിരാട് കോലിയും 16 റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍. ഓസീസ് സ്കോറിനെക്കാള്‍ 191 റണ്‍സ് പിന്നിലാണ് ഇന്ത്യ. രോഹിത് ശര്‍മ 35 റണ്‍സും ചേതേശ്വര്‍ പൂജാര 42 റണ്‍സുമെടുത്ത് പുറത്തായി. ഓസ്ട്രേലിയയ്ക്കെതിരെ രണ്ടായിരം ടെസ്റ്റ് റണ്‍സ് നേടുന്ന നാലാം താരമായിരുന്നു പൂജാര.

Gill scored century against australia