TAGS

ഐപിഎല്‍ താര ലേലത്തില്‍ 20 ലക്ഷം രൂപ ആയിരുന്നു സായ് സുദര്‍ശിന്റെ അടിസ്ഥാന വില. ഗുജറാത്ത് ടൈറ്റന്‍സ് സായിയെ ടീമിലെത്തിച്ചത് അടിസ്ഥാന വിലയ്ക്കും. എന്നാല്‍ തമിഴ് നാട് പ്രീമിയര്‍ ലീഗ് ലേലത്തില്‍ സായ് തന്റെ ഐപിഎല്‍ പ്രതിഫലവും കടത്തിവെട്ടി. 

 

21.6 ലക്ഷം രൂപയ്ക്കാണ് സായ് സുദര്‍ശനെ ലൈക കോവയ് കിങ്സ് ടീമിലെത്തിച്ചത്. ഇത് ആദ്യമായിട്ടായിരുന്നു ഐപിഎല്‍ ലേലത്തിന്റെ മാതൃകയില്‍ തമിഴ്നാട് പ്രീമിയര്‍ ലീഗ് ലേലം നടന്നത്. 70 ലക്ഷം രൂപയുടെ ബജറ്റില്‍ നിന്നാണ് സായിക്ക് വേണ്ടി മാത്രം 21.6 ലക്ഷം ലൈക കോവയ് ചിലവാക്കിയത്. 

 

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ സുദര്‍ശന്‍ ഗുജറാത്തിന് വേണ്ടി അഞ്ച് മത്സരങ്ങള്‍ കളിച്ചിരുന്നു. ഈ വരുന്ന ഐപിഎല്‍ സീസണില്‍ ഗുജറാത്തിന്റെ മുന്നേറ്റത്തില്‍ സായിയുടെ പ്രകടനം നിര്‍ണായകമാവും. 

 

തമിഴ് നാടിന് വേണ്ടി ഡൊമസ്റ്റിക് ക്രിക്കറ്റില്‍ 7 മത്സരങ്ങള്‍ കളിച്ച സായ് 572 റണ്‍സ് ആണ് സ്കോര്‍ ചെയ്തത്. 11 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് കണ്ടെത്തിയത് 664 റണ്‍സും. 60.36 ആണ് ബാറ്റിങ് ശരാശരി. 

sai sudharsan tnpl auction price