
ഐ.എസ്.എല്ലില്‍ അപരാജിത കുതിപ്പുതുടരാന്‍ കേരളാ ബ്ലാസ്റ്റേഴ്സ്. ഇന്നുരാത്രി 7.30ന് ജംഷഡ്പൂര്‍ എഫ്.സിയ്ക്കെതിരെ കൊച്ചിയിലാണ് മല്‍സരം. കഴിഞ്ഞ ഏഴുമല്‍സരത്തില്‍ പരാജയമറിയാത്ത ബ്ലാസ്റ്റേഴ്സ് പട്ടികയില്‍ നാലാമതാണ്.
ഇന്നുജയിച്ചാല്‍ പ്ലേ ഓഫീന് ഒരുപടികൂടി അടുത്തെത്താം ബ്ലാസ്റ്റേഴ്സിന്. സ്വന്തം കാണികളുടെ അകമഴിഞ്ഞ പിന്തുണയില്‍ അതാണ് ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഏഴുമത്സരങ്ങളായി ബ്ലാസ്റ്റേഴ് തോറ്റിട്ടില്ല. ഒടുവില്‍ കീഴടക്കിയത് ഒഡീഷ എഫ്.സിയെ. പോയിന്റു പട്ടികയില്‍ ജംഷഡ്പുര്‍ മുന്നിലാണെങ്കിലും എവേ മാച്ചില്‍ ബ്ലാസ്റ്റേഴ്സിനായിരുന്നു ജയം. 11 കളി പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്സിന് 22 പോയിന്റുണ്ട്. കളിക്കാര്‍ എല്ലാവരും ഫോമിലാണെന്നതാണ് ബ്സ്റ്റേഴ്സിന്റെ ആത്മവിശ്വാസം. നാലു മഞ്ഞകാര്‍ഡ് കണ്ട കല്യൂഷ്നി ഇന്ന് പുറത്തിരിക്കും. ഈ കുറവ് ബ്ലാസ്റ്റേഴ്സിന് നികത്തേണ്ടതുണ്ട്. രാഹുലും സഹലും, ലൂണയും, ഡയമന്റാക്കോസും കളം നിറയുന്നുണ്ട്. ഒപ്പം വുകുമനോവിച്ചിന്റെ പിഴയ്ക്കാത്ത തന്ത്രങ്ങളും ശക്തിയാണ്.
12കളികളില്‍ നിന്ന് 28പോയിന്റാണ് ഹൈദാരാബാദിനുള്ളത്. സ്വന്തം കാണികള്‍ക്കുമുന്നില്‍ ബ്ലാസ്റ്റേഴ്സ് കൂടുതല്‍ കരുത്തരാണെന്നിരിക്കെ കരുതലോടെയാകും സന്ദര്‍ശകര്‍ ഇറങ്ങുക. പോയിന്റു പട്ടികയിലെ മധാവിത്വം നഷ്ടപ്പെടാതിരിക്കാന്‍ ജംഷഡ്പുരും, നില മെച്ചപ്പെടുത്താന്‍ ബ്ലാസ്റ്റേഴിസുമിറങ്ങുമ്പോള്‍ മല്‍സരം കടുക്കും എന്നുറപ്പ്.
Kerala Blasters Vs Jamshedpur FC