ലയണല്‍ മെസിക്കൊപ്പം കളിക്കണമെന്ന ആഗ്രഹം തുറന്നുപറഞ്ഞ് പോളണ്ട് സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്കി. എംബപ്പയെ പിന്തള്ളി മെസി എട്ടാം ബാലന്‍ ദ് ഓര്‍ നേടുമെന്നും താരം കൂട്ടിച്ചേര്‍ത്തു.
മെസിയെ തിരികെ ബാര്‍സിലോണയില്‍ എത്തിക്കണമെന്ന ആരാധകരുടെ മുറവിളികള്‍ക്കിടെ മെസിക്കൊപ്പം പന്തുതട്ടണമെന്ന ആഗ്രഹം തുറന്നു പറയുകയായിരുന്നു സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്കി. വിരമിക്കുന്നതിനു മുന്‍പ് മെസിക്കൊപ്പം കളിക്കണമെന്നു പറഞ്ഞ സൂപ്പര്‍ താരം മെസിയെ പോലൊരു പ്ലേമേക്കര്‍ക്കൊപ്പം പന്തു തട്ടുക എന്നത് ഏതൊരു സ്ട്രൈക്കറുടേയും സ്വപ്നമാണെന്നും പറഞ്ഞു. ഈ വര്‍ഷത്തെ ബാലന്‍ ദ് ഓര്‍ ആരു നേടുമെന്ന ചോദ്യത്തിന് എംബപ്പയെ പിന്തള്ളി മെസി എട്ടാം ബാലന്‍ ദ് ഓര്‍ നേടുമെന്നാണ് താരം പറഞ്ഞത്.
ഖത്തര്‍ ലോകകപ്പില്‍ ഒരേ ഗ്രൂപ്പിലായിരുന്നു അര്‍ജന്‍റീനയും പോളണ്ടും. അവസാന ഗ്രൂപ്പ് മല്‍സരത്തിന് ശേഷം മെസിയും ലെവന്‍ഡോവ്സ്കിയും സംസാരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 2021ലാണ് ബാര്‍സ വിട്ട് മെസി ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലേക്ക് ചേക്കേറിയത്.
Poland striker Robert Lewandowski has expressed his desire to play with Lionel Messi