ബംഗ്ലദേശിനെതിരായ പരമ്പര വിജയത്തോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പട്ടികയില്‍ രണ്ടാംസ്ഥാനം നിലനിര്‍ത്തി ഇന്ത്യ. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര നേടിയാല്‍ തുടര്‍ച്ചയായ രണ്ടാം തവണയും ഇന്ത്യ ഫൈനലിലെത്തും. ഓസ്ട്രേലിയയ്ക്കെതിരെ സ്വന്തം തട്ടകത്തിലാണ് മല്‍സരം. പരമ്പര നേടി ഫൈനലിലെത്താനാകും ഇന്ത്യയുടെ ശ്രമം. 

 

ബംഗ്ലദേശ്– ഇന്ത്യ രണ്ടാം ടെസ്റ്റിന് ശേഷമുള്ള പുതുക്കിയ പോയിന്‍റ് പട്ടിക പ്രകാരം ഓസ്ട്രേലിയ തന്നെയാണ് ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഒന്നാമത്.13 മല്‍സരങ്ങളില്‍ നിന്ന് 120 പോയിന്‍റാണ് ഓസീസിനുള്ളത്, 76.92 പോയിന്‍റ് ശരാശരിയും. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് 99 പോയിന്‍റും 58.93 പോയിന്‍റ് ശരാശരിയുമാണുള്ളത്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര. 3–1ന് പരമ്പര സ്വന്തമാക്കാനായാല്‍ തുടര്‍ച്ചയായ രണ്ടാം തവണയും ഇന്ത്യ ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ കളിക്കും. ബംഗ്ലദേശിനെതിരായ രണ്ടാം ടെസ്റ്റ് തോറ്റിരുന്നെങ്കില്‍ ഇന്ത്യയുടെ സാധ്യതകള്‍ക്ക് തിരിച്ചടിയാകുമായിരുന്നു. അങ്ങനെയെങ്കില്‍ ഓസീസിനെതിരായ പരമ്പര തൂത്തുവാരണം എന്ന നിലവരുമായിരുന്നു. അതൊഴിഞ്ഞത് ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.

 

India retained second position in the World Test Championship with win against Bangladesh